
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലെ വകുപ്പ് വിഭജന ചർച്ചകൾ ഉടൻ തുടങ്ങും. സിപിഐക്ക് ഇത്തവണ അഞ്ച് നാല് മന്ത്രി സ്ഥാനങ്ങൾ നൽകും. ഡപ്യൂട്ടി സ്പീക്കർ പദവും സിപിഐക്ക് തന്നെയായിരിക്കും. നേരത്തെ കേരളാ കോൺഗ്രസിന് മന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്.
20-ാം തിയതി സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാൽ ഇക്കാര്യത്തിൽ മാറ്റങ്ങളുണ്ടായേക്കാം. ഒരു എം.എൽ.എമാർ മാത്രമുള്ള ഘടക കക്ഷികളുമായും ഇന്ന് ചർച്ചയുണ്ടാകും. സിപിഐഎം നിർണായക വകുപ്പുകൾ വിട്ടുനൽകില്ലെങ്കിൽ വൈദ്യുത വകുപ്പ് വേണമെന്നായിരിക്കും കേരളാ കോൺഗ്രസ് ആവശ്യപ്പെടുക. നിലവിൽ ആവശ്യപ്പെട്ട പ്രകാരം രണ്ട് മന്ത്രി സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ഒരു നിർണായ വകുപ്പിലേക്ക് പാർട്ടിയെ പരിഗണിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം സിപിഐഎം പരിഗണിക്കുമെന്നാണ് സൂചന.
മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പ് ഇടതുമുന്നണിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച്ച ചേരാനിരിക്കുകയാണ്. ഈ യോഗത്തില്‍ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ധനകാര്യം, വിദ്യഭ്യാസം, തദ്ദേശം, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളൊന്നും സിപിഐഎം വിട്ടുനല്‍കില്ല.