നോര്‍വെയില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ച 29 പേര് മരിച്ചു; സംഭവിച്ചതെന്ത്?
നോര്‍വെയില്‍ ഫൈസര്‍-ബയോടെക് കൊവിഡ് വാക്സിന് സ്വീകരിച്ച 29 പേര് മരിച്ചു. 75 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യ സ്ഥിതി മോശമായ വയോധികരാണ് മരിച്ചരിക്കുന്നത്. നോര്‍വെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോര്‍വെയില്‍ ഡിസംബര്‍ 27 മുതലാണ് വാക്സിനേഷന് ആരംഭിച്ചത്. 25000 പേര് ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചു. 80 വയസ്സിനു മേലെ പ്രായമുള്ളവര്‍ക്കാണ് വാക്സിനേഷന് ബുദ്ധിമുട്ടുണ്ടാക്കുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരിച്ചവര്‍ 75 വയസ്സു കഴിഞ്ഞവരാണ്. ഫൈസര്‍-ബയോടെക് വാക്സിന് മാത്രമാണ് നോര്‍വെയില്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. 29 […]

നോര്‍വെയില്‍ ഫൈസര്‍-ബയോടെക് കൊവിഡ് വാക്സിന് സ്വീകരിച്ച 29 പേര് മരിച്ചു. 75 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യ സ്ഥിതി മോശമായ വയോധികരാണ് മരിച്ചരിക്കുന്നത്. നോര്‍വെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോര്‍വെയില്‍ ഡിസംബര്‍ 27 മുതലാണ് വാക്സിനേഷന് ആരംഭിച്ചത്. 25000 പേര് ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചു.
80 വയസ്സിനു മേലെ പ്രായമുള്ളവര്‍ക്കാണ് വാക്സിനേഷന് ബുദ്ധിമുട്ടുണ്ടാക്കുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരിച്ചവര്‍ 75 വയസ്സു കഴിഞ്ഞവരാണ്. ഫൈസര്‍-ബയോടെക് വാക്സിന് മാത്രമാണ് നോര്‍വെയില്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.
29 മരണങ്ങളില്‍ 13 പേരുടെ മരണം വാക്സിന് മൂലമുണ്ടായ പാര്‍ശ്വഫലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി 16 പേരുടെ മരണത്തിന് വാക്സിനേഷന് ബാധിച്ചതെങ്ങനെയെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മരിച്ച 29 പേരും പ്രായാധിക്യം ചെന്നവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമായിരുന്നു.
നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഇത് സംബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വാക്സിന് സ്വീകരിച്ച നന്നായി പ്രായാധിക്യം ചെന്നവര്‍ക്ക് വാക്സിന് ഉപകാരപ്രദമാവാന്‍ സാധ്യതയില്ല. ഏറ്റവും മോശം ആരോഗ്യസ്ഥിതി ഉള്ളവര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ പോലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഇത്തരം മരണങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ സ്ഥിതി ഗുരതരമല്ലെന്നാണ് ഫൈസര്‍ പറയുന്നത്.