Top

സൈനീക സ്‌കൂള്‍ പ്രവേശനം; 27 ശതമാനം പിന്നാക്ക സംവരണവുമായി കേന്ദ്രം

സൈനീക സ്‌കൂള്‍ പ്രവേശനത്തില്‍ 27 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

30 Oct 2020 11:46 PM GMT

സൈനീക സ്‌കൂള്‍ പ്രവേശനം; 27 ശതമാനം പിന്നാക്ക സംവരണവുമായി കേന്ദ്രം
X

സൈനീക സ്‌കൂള്‍ പ്രവേശനത്തില്‍ 27 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒബിസി വിഭാഗത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയതായി സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കള്‍ക്ക് 25 ശതമാനം സംവരണവുമാണ് നിലവിലുള്ളത്. ഇതിനുപുറമേയാണ് ഒബിസി വിഭാഗക്കാര്‍ക്കുളള സംവരണം കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സായുധ സേനയില്‍ വി വേചനത്തിന്റെ വിത്ത് പാകാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്ന ആരോപണങ്ങളാണ് ഇതേ തുടര്‍ന്ന് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. എന്നാല്‍
സംവരണം ദേശീയ മാനദണ്ഡങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുമന്നതുമായി ബന്ധപ്പെട്ട മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമാണെന്ന. ഇത് സംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ 13ന് എല്ലാ സൈനീക സ്‌കൂള്‍ പ്രന്‍സിപ്പല്‍ മാര്‍ക്കും നല്‍കിയിട്ടുള്ളതാണെന്നുമാണ് ആരോപണത്തില്‍ കേന്ദ്രത്തിന്റെ മറുപടി.

സൈനീക സ്‌കൂളുകളിലേക്ക് ആറാം ക്ലാസ്സുമുതലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ഇതില്‍ 67 ശതമാനവും അതത് സംസ്ഥാനത്ത് നിന്നുള്ള കുട്ടികളോ അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശത്ത് നിന്നുമുള്ള കുട്ടികളോ ആണ്. ഇതില്‍ സീറ്റ് ബാക്കി വന്നാല്‍ ആ സീറ്റുകളിലേക്ക് പ്രതിരോധ, ജനറല്‍ വിഭാഗങ്ങളെ പരിഗണിക്കും. 33 ശതമാനം പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരുമാണ്.

Popular Stories

    Next Story