Top

ഫൈനലിന് മുമ്പേ ഇംഗ്ലണ്ടിന് തിരിച്ചടി; ലേസര്‍ ആക്രമണത്തില്‍ 26 ലക്ഷം രൂപ പിഴ

ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ഇറ്റലിക്കെതിരായ മത്സരത്തിനു മുമ്പേ തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിനെതിരേ ‘ലേസര്‍ ആക്രമണം’ നടത്തിയ സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ 26 ലക്ഷം രൂപ പിഴയിട്ടു. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് കാസപ്‌റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത […]

11 July 2021 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫൈനലിന് മുമ്പേ ഇംഗ്ലണ്ടിന് തിരിച്ചടി; ലേസര്‍ ആക്രമണത്തില്‍ 26 ലക്ഷം രൂപ പിഴ
X

ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ഇറ്റലിക്കെതിരായ മത്സരത്തിനു മുമ്പേ തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിനെതിരേ ‘ലേസര്‍ ആക്രമണം’ നടത്തിയ സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ 26 ലക്ഷം രൂപ പിഴയിട്ടു.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് കാസപ്‌റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

തുടര്‍ന്ന് 104ാം മിനിറ്റിലാണ് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിങ്ങിനെ വീഴ്ത്തിയതിന് ഡെന്‍മാര്‍ക്ക് പെനാല്‍റ്റി വഴങ്ങിയത്. കിക്കെടുക്കാനെത്തിയത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. കെയ്്‌ന്റെ കിക്ക് നേരിടാന്‍ തയാറെടുക്കുന്നതിനിടെയാണ് കാസ്പറിന്റെ നേര്‍ക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ പായിച്ചത്.

ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അതി വിദഗ്ധമായി പെനാല്‍റ്റി തടുത്തിടാന്‍ കാസ്പറിനായി. എന്നാല്‍ പന്ത് കൈകളില്‍ ഒതുക്കാന്‍ സാധിക്കാതെ വന്നതോടെ ഓടിയെത്തിയ കെയ്ന്‍ അതു ഗോളാക്കി മാറ്റുകയും ചെയ്തു. ആ ഗോളിലാണ് ഡെന്‍മാര്‍ക്കിന്റെ യൂറോ സ്വപ്നങ്ങള്‍ അവസാനിച്ചതും.

മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ കാസ്പറിന്റെ മുഖത്തേക്ക് ലേസര്‍ പ്രകാശം വീഴുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ബാര്‍മി ആര്‍മി എന്ന പേരില്‍ ഗാലറിയില്‍ ആര്‍ത്തലയ്ക്കുന്ന ഇംഗ്ലീഷ് ആരാധകരെ നിലയ്ക്കുനിര്‍ത്തണമെന്നും കളിയുടെ മാന്യത കളയുന്ന പ്രവൃത്തികള്‍ അനുവദിക്കരുതെന്നും മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിതിനു പിന്നാലെയാണ് യുവേഫയുടെ നടപടി.

2008-ല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍!ഡോയുടെ ദേഹത്തേക്ക് ലേസര്‍ രശ്മികള്‍ പതിപ്പിച്ച സംഭവത്തില്‍ ഒളിംപിക് ലിയോണ്‍ ക്ലബ്ബിനെതിരെ യുവേഫ 5,000 ഡോളര്‍ പിഴ ചുമത്തിയിരുന്നു.

Next Story

Popular Stories