Top

മുംബൈ ഭീകരാക്രമണം: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

ദില്ലി: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. 26/11 മുംബൈ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെടെ രണ്ട് ഭീകരാക്രമണ കേസിലാണ് ശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി. ഭീരാക്രമണ കേസില്‍ ഹാഫിസ് സയ്യിദിന് നേരത്തേയും പാക്കിസ്ഥാന്‍ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ ഹാഫിസ് സയ്യിദിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആറ് വര്‍ഷത്തേക്കും തടവ് ശിക്ഷ വിധിച്ചു. 116 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത2008 ലെ മുംബൈ ഭീകരാക്രമണം […]

19 Nov 2020 6:37 AM GMT

മുംബൈ ഭീകരാക്രമണം: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍
X

ദില്ലി: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. 26/11 മുംബൈ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെടെ രണ്ട് ഭീകരാക്രമണ കേസിലാണ് ശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.

ഭീരാക്രമണ കേസില്‍ ഹാഫിസ് സയ്യിദിന് നേരത്തേയും പാക്കിസ്ഥാന്‍ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ ഹാഫിസ് സയ്യിദിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആറ് വര്‍ഷത്തേക്കും തടവ് ശിക്ഷ വിധിച്ചു.

116 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത
2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഹാഫിസ് സയ്യിദായിരുന്നു. യുഎന്‍, യുഎസ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഹാഫിസ് സയ്യിദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോളര്‍ 10 മില്യണ്‍ ബൗണ്‍ട്രിയാണ് അദ്ദേഹത്തിന്റെ തലക്ക് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാന്‍ അറസറ്റ് ചെയ്യുന്നത്. ഭീകരാവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു അറസ്റ്റ്. ലാഹോറിലെ കോട് ലഖ്പതിലെ അതീവസുരക്ഷ ജയിലിലായിരുന്നു ഹാഫിസിനെ തടവില്‍വെച്ചിരുന്നത്.

Next Story