ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയലി’ന്, ബഹ്മാന് തൗസിയ മികച്ച സംവിധായകന്
25-ാം ഐഎഫ്എഫ്കെയില് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന് നേടി, (സംവിധാനം ലെമോഹാങ് ജെറമിയ). 20 ലക്ഷം രൂപയാണ് സമ്മാനതുക. ചിത്രത്തിലെ അഭിനയത്തിന് മേരി ത്വാലാ ലോംഗോ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മേരി സിനിമയുടെ ചിത്രീകരണത്തിന് പിന്നാലെ മരിച്ചിരുന്നു. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകന് ബഹ്മാന് തൗസിയ കരസ്ഥമാക്കി. (ബെളിവിയന് ചിത്രം ദ നെയിം ഓഫ് ഫ്ളവേഴ്സ്). മികച്ച നവാഗത സംവിധായകനുള്ള രജതചകോരം അര്‍ജന്റൈന്‍ സംവിധായകന് […]

25-ാം ഐഎഫ്എഫ്കെയില് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന് നേടി, (സംവിധാനം ലെമോഹാങ് ജെറമിയ). 20 ലക്ഷം രൂപയാണ് സമ്മാനതുക. ചിത്രത്തിലെ അഭിനയത്തിന് മേരി ത്വാലാ ലോംഗോ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മേരി സിനിമയുടെ ചിത്രീകരണത്തിന് പിന്നാലെ മരിച്ചിരുന്നു.
മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകന് ബഹ്മാന് തൗസിയ കരസ്ഥമാക്കി. (ബെളിവിയന് ചിത്രം ദ നെയിം ഓഫ് ഫ്ളവേഴ്സ്). മികച്ച നവാഗത സംവിധായകനുള്ള രജതചകോരം അര്‍ജന്റൈന്‍ സംവിധായകന് അലഹാന്ദ്രോ ടെലമാകോ ടറാഫ് നേടി. (ലോണ്‍ലി റോക്ക്). മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം അസര്ബൈജാന് ചിത്രം ഇന്‍ ബിറ്റ്വീന് ഡൈയിംഗിന് ലഭിച്ചു. മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം അക്ഷയ് ഇന്‍ഡികര്‍ സംവിധായനം ചെയ്ത മറാത്തി ചിത്രമായ സ്ഥല്‍പുരാണ്‍: ക്രോണിക്കിള്‍ ഓഫ് എ സ്പേസ് നേടി.
പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചുരുളി കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ആന്‍ട്രോയ്ഡ് കുഞ്ഞപ്പാന്‍ കരസ്ഥമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍ നേടിയെടുത്തു.
കൊറിയന്‍ സംവിധായിക കിം ഹോംഗ് ജൂന്‍ ആയിരുന്നു ജൂറി ചെയര്‍പേഴ്സണ്‍. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി 20 ദിവസങ്ങളിലായാണ് ഇത്തവണത്തെ ചലച്ചിത്രമേള നടന്നത്. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സമാപനച്ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍, ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ സിബി മലയില്‍ തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു.