തുര്‍ക്കിയില്‍ ഗ്രീക്ക് ദേവതയുടെ ക്ഷേത്രം കണ്ടെത്തി
തുര്‍ക്കിയില്‍ 2500 വര്‍ഷം മുമ്പുള്ള ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി ഗവേഷകര്‍. 2500 വര്‍ഷം പഴക്കമുള്ള അഫ്രൊഡൈറ്റ് ദേവതാ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഇസ്മിര്‍ പ്രവിശ്യയുടെ ഭാഗമായ ഉര്ല, സെസ്മി, സെഫറിഹിസര് ജില്ലകളിലാണ് പൗരാണികകാലത്തെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. ബിസി ആറാം നൂറ്റാണ്ടിലെ ഒരു പ്രത്യേക ആരാധനാസമൂഹമായിരുന്നു അഫ്രൊഡൈറ്റ് എന്ന പേരിലറിയപ്പെട്ടത്. പ്രണയം, സൗന്ദര്യം, ആനന്ദം, അഭിനിവേശം, എന്നീവയെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവതയുടെ പേരാണ് അഫ്രൊഡൈറ്റ്. പുരാതന ഗ്രീക്ക് പുരാണത്തിലെ ദേവതകളിലൊരാളായ ഇവര്‍ പുരാതന […]

തുര്‍ക്കിയില്‍ 2500 വര്‍ഷം മുമ്പുള്ള ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി ഗവേഷകര്‍. 2500 വര്‍ഷം പഴക്കമുള്ള അഫ്രൊഡൈറ്റ് ദേവതാ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഇസ്മിര്‍ പ്രവിശ്യയുടെ ഭാഗമായ ഉര്ല, സെസ്മി, സെഫറിഹിസര് ജില്ലകളിലാണ് പൗരാണികകാലത്തെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ബിസി ആറാം നൂറ്റാണ്ടിലെ ഒരു പ്രത്യേക ആരാധനാസമൂഹമായിരുന്നു അഫ്രൊഡൈറ്റ് എന്ന പേരിലറിയപ്പെട്ടത്. പ്രണയം, സൗന്ദര്യം, ആനന്ദം, അഭിനിവേശം, എന്നീവയെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവതയുടെ പേരാണ് അഫ്രൊഡൈറ്റ്. പുരാതന ഗ്രീക്ക് പുരാണത്തിലെ ദേവതകളിലൊരാളായ ഇവര്‍ പുരാതന ഗ്രീക്കുകാരുടെ ഇടയില്‍ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ്.
ചരിത്രത്തിലെ പ്രധാനപ്പെട്ട സമൂഹിക ധാരകളെ പറ്റിയുള്ള വിവരമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 2016 ലാണ് ഇത്തരമൊരു ക്ഷേത്രം തുര്‍ക്കിയില്‍ ഇതിനു മുമ്പ് ഗവേഷകര്‍ കണ്ടെത്തിയത്.
- TAGS:
- Turkey