ഡല്‍ഹിയില്‍ 22കാരിക്ക് ക്രൂരപീഡനം; വിവാഹം വാഗ്ദാനം നല്കി കെണിയില്‍പ്പെടുത്തിയത് ഫേസ്ബുക്ക് സുഹൃത്ത്
ഡല്‍ഹിയില്‍ 22കാരിക്ക് ക്രൂര പീഡനം. 25 ഓളം പേരാണ് യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്കി യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പീഡനത്തെ തുടര്‍ന്നുണ്ടായ ശാരീരക അസ്വസ്ഥതകള്‍ കാരണമാണ് പരാതി നല്കാന് വൈകിയതെന്ന് യുവതി പറഞ്ഞു. നാലുവര്‍ഷമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതി വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതി ഫേസ്ബുക്കിലൂടെ സാഗര്‍ എന്ന യുവാവുമായി പരിചയപ്പെടുന്നത്. […]

ഡല്‍ഹിയില്‍ 22കാരിക്ക് ക്രൂര പീഡനം. 25 ഓളം പേരാണ് യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്കി യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പീഡനത്തെ തുടര്‍ന്നുണ്ടായ ശാരീരക അസ്വസ്ഥതകള്‍ കാരണമാണ് പരാതി നല്കാന് വൈകിയതെന്ന് യുവതി പറഞ്ഞു.
നാലുവര്‍ഷമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതി വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതി ഫേസ്ബുക്കിലൂടെ സാഗര്‍ എന്ന യുവാവുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. അതിനിടെ യുവതിയെ വിവാഹം കഴിക്കാന്‍ സാഗര്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ മാതാപിതാക്കളെ പരിചപ്പെടുത്തുവാനെന്ന വ്യാജേന ഇയാള്‍ യുവതിയെ ഹോട്ടര്‍ പ്രദേശത്തേക്ക് വിളിച്ചുവരുത്തി.
എന്നാല്‍ സാഗര്‍ അവിടെ നിന്നും യുവതിയെ രാമഗ്രഹ ഗ്രാമത്തിലെ വനപ്രദേശേത്തേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് സാഗറിന്റെ സഹോദരന് ഉള്‍പ്പടെ ഒരു സംഘം യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. തുടര്‍ന്ന് അടുത്ത ദിവസം ആകാശ് എന്നൊരാളുടെ വീട്ടിലെത്തിച്ച യുവതിയെ അഞ്ചോളം പേര് ചേര്‍ന്ന് അവിടെ വെച്ചും ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നില മോശമായപ്പോള്‍ അഞ്ചംഗ സംഘം ബദ്രാപൂര് അതിര്‍ത്തിയില്‍ യുവതിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
മെയ് 12നാണ് യുവതി പൊലീസില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കുന്നത്. തന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പരാതി നല്കാന് വൈകിയതെന്ന് യുവതി പറഞ്ഞു. ഇതിനകം സാഗര്‍ അറസ്റ്റിലായതായും മറ്റുള്ളവര്‍ക്കു വേണ്ടി അന്വോഷണം തുടരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.