ഐഎഫ്എഫ്കെ; ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയറിന് നെറ്റ്പാക്: പെല്ലിശേരിയുടെ ചുരുളിക്ക് രണ്ട് പുരസ്കാരങ്ങള്‍
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം മലയാള ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സ്വന്തമാക്കി. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരരം ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി കരസ്ഥമാക്കി. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം നേടിയത് വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ എന്ന ചിത്രമാണ്. ‘ദിസ് ഈസ് നോട്ട് […]

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം മലയാള ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സ്വന്തമാക്കി. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരരം ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി കരസ്ഥമാക്കി. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം നേടിയത് വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ എന്ന ചിത്രമാണ്.
‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിയാക്ഷന്’ എന്ന ചിത്രമാണ് 2020 ഐഎഫ്എഫ്കെയുടെ സുവര്‍ണചകോരം പുരസ്കാരത്തിന് അര്‍ഹമായത്. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകന് ബഹ്മാന് തൗസിയും സ്വന്തമാക്കി. ‘ദ നെയിം ഓഫ് ഫ്ലവേഴ്സ്’ എന്ന സിനിമയാണ് ബഹ്മാന് തൗസിയയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
പാലക്കാട് നടന്ന ഐഎഫ്എഫ്കെയുടെ സമാപന സമ്മേളനത്തില്‍ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാരദാനം നിര്‍വ്വഹിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, സിബി മലയില്‍, ബീന പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലകളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ അഞ്ച് തീയേറ്ററുകളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയത്. രാജ്യാന്തര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്.