ഓക്സിജന്‍ ഇല്ല, ഡല്‍ഹി ആശുപത്രിയില്‍ 25 കൊവിഡ് രോഗികള്‍ മരിച്ചു
ഡല്‍ഹിയില്‍ രോഗബാധ രൂക്ഷമായ 25 കൊവിഡ് രോഗികള്‍ മരിച്ചു. ഓക്സിജന്‍ ക്ഷാമമാണ് മരണകാരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര് ഗംഗ രാം ആശുപത്രിയിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. 60 കൊവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ […]

ഡല്‍ഹിയില്‍ രോഗബാധ രൂക്ഷമായ 25 കൊവിഡ് രോഗികള്‍ മരിച്ചു. ഓക്സിജന്‍ ക്ഷാമമാണ് മരണകാരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര് ഗംഗ രാം ആശുപത്രിയിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. 60 കൊവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.
രോഗികള്‍ നിറയുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ ഇനി രോഗികളെ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഓക്സിജന്‍ ലഭിക്കുന്നത് വരെ പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് ഡല്‍ഹി മാക്സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര് കൊവിഡ്-19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര് കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്-19 മുക്തി നേടിയത്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക് ഇതുവരേയും ജീവന് നഷ്ടപ്പെട്ടു. 13,54,78,420 പേര് ഇതുവരേയും രാജ്യത്ത് കൊവിഡ്-19 വാക്സിന് സ്വീകരിച്ചു.