Top

കോണ്‍ഗ്രസ് വിട്ട് 25 പ്രവര്‍ത്തകര്‍ ജോസിലേക്ക്; കോട്ടയത്ത് എല്‍ഡിഎഫിന് കരുത്തുപകരാന്‍ മുന്നിലെന്ന് ചാഴിക്കാടന്‍

‘താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാഹുല്‍ രഘുനാഥിന്റെ നേതൃത്വത്തിലാണ് നീക്കം’

25 Oct 2020 5:42 AM GMT

കോണ്‍ഗ്രസ് വിട്ട് 25 പ്രവര്‍ത്തകര്‍ ജോസിലേക്ക്; കോട്ടയത്ത് എല്‍ഡിഎഫിന് കരുത്തുപകരാന്‍ മുന്നിലെന്ന് ചാഴിക്കാടന്‍
X

കോട്ടയംനിയോജക മണ്ഡലത്തില്‍ 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. പുത്തനങ്ങാടി മേഖലയിലെ ഇരുപത്തിയഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് എംന്റെ ഭാഗമായത്. താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാഹുല്‍ രഘുനാഥിന്റെ നേതൃത്വത്തിലാണ് നീക്കം. തോമസ് ചാഴികാടന്‍ എംപി മുഴുവന്‍ പ്രവര്‍ത്തകരെയുയും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ഇടതു പക്ഷ ജനാതിപത്യ മുന്നണിക്കു കരുത്തു പകരാന്‍ കേരള കോണ്‍ഗ്രസ് എം മുന്നില്‍ ഉണ്ടാകും.

തോമസ് ചാഴിക്കാടന്‍ എംപി

പാര്‍ട്ടി സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍ വിജി എം തോമസ്, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയടന്‍, രാജു ആലപ്പാട്ട്, ബിറ്റു വൃന്ദാവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്കു സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് ഓഫീസില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ചാഴിക്കാടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

https://www.facebook.com/ThomasChazhikadanOfficial/photos/pcb.1579089368929826/1579089138929849/

ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോസ്, ജോസഫ് വിഭാഗങ്ങളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒഴുക്ക് തുടരുകയാണ്.

Popular Stories

    Next Story