Top

ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം

ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററിലും സ്ഥിരം ആംബുലന്‍സ് സംവിധാനം ഉണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിയ സംഭവത്തെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം ഇത്തരം ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. […]

8 May 2021 4:17 AM GMT

ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം
X

ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററിലും സ്ഥിരം ആംബുലന്‍സ് സംവിധാനം ഉണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിയ സംഭവത്തെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം ഇത്തരം ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തദ്ദേശ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പുന്നപ്രയിലെ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത്തരത്തിലരു ആവശ്യം മുന്നോട്ട് വെച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. പുന്നപ്രയിലെ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ആംബുലന്‍സ് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായല്‍ പകപരം ഉപയോഗിക്കാവുന്ന വാഹനസംവിധാനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. സിഎഫ്എല്‍ടിസി ആണെങ്കിലും ഡൊമിസിലറി കേയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.

ALSO READ: ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത് പണ്ട് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സംവിധാനങ്ങള്‍ മൂലം; കേന്ദ്രത്തിനെതിരെ ശിവസേന

കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

കൊവിഡിന്റെ രണ്ടാം ഘട്ടം ഒന്നാം ഘട്ടത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് രണ്ടാം ഘട്ടത്തില്‍ വ്യാപിക്കുന്നത്. സംസ്ഥാനത്തെ ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവ്, പ്രായമായരുടെ എണ്ണം എന്നിവ കണക്കിലെടുത്ത് കൊവിഡ് രണ്ടാം തരംഗത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: കൊവിഡ് 19: ‘കുട്ടികളെ കുറിച്ചാണ് ഞങ്ങൾക്ക് ആശങ്ക, അവർക്കുള്ള പ്രതിരോധമരുന്നും എത്തിക്കണം’, അപേക്ഷയുമായി കെജ്രിവാൾ

Popular Stories

    Next Story