Top

മലയാളി പെണ്‍കുട്ടി എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍

ബ്രിട്ടീഷ് പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍ കേരളത്തില്‍ വേരുകളുള്ള പെണ്‍കുട്ടിയും. കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് പത്തനംതിട്ട സ്വദേശികളായ നിഷ കിഷോര്‍ ദമ്പതികളുടെ മകളായ ആംബിക ജോര്‍ജ്ജിനെ തേടിയെത്തിയിരിക്കുന്നത്. യുകെയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ കാല ശുചിത്വ ഉല്‍പന്നങ്ങള്‍ സൗജന്യമാക്കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ച ക്യാമ്പയിന് നേതൃത്വം നല്‍കിയതിനാണ് 21 കാരിയെ അംഗീകരം തേടിയെത്തിയത്. […]

14 Jun 2021 12:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി പെണ്‍കുട്ടി എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍
X

ബ്രിട്ടീഷ് പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍ കേരളത്തില്‍ വേരുകളുള്ള പെണ്‍കുട്ടിയും. കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് പത്തനംതിട്ട സ്വദേശികളായ നിഷ കിഷോര്‍ ദമ്പതികളുടെ മകളായ ആംബിക ജോര്‍ജ്ജിനെ തേടിയെത്തിയിരിക്കുന്നത്. യുകെയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ കാല ശുചിത്വ ഉല്‍പന്നങ്ങള്‍ സൗജന്യമാക്കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിച്ച ക്യാമ്പയിന് നേതൃത്വം നല്‍കിയതിനാണ് 21 കാരിയെ അംഗീകരം തേടിയെത്തിയത്.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയാണ് അംബിക ജോര്‍ജ്ജ്. തന്റെ 17ാം വയസ്സിലാണ് വിദ്യാര്‍ത്ഥികള്‍ ആര്‍ത്തവകാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഫ്രീപീരിയഡ്‌സ് എന്ന ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ആര്‍ത്തവ കാല ഉത്പന്നങ്ങളുടെ ലഭ്യത കുറവും, ഇവ സ്വന്തമാക്കാനുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയും മൂലം നിരവധി കുട്ടികള്‍ക്ക് സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിന് ശേഷമാണ് അംബിക ഇത്തരം ഒരു ക്യാമ്പയിനുമായി മുന്നോട്ട് വരുന്നത്.

നിരവധി നിവേദനങ്ങളും മന്ത്രിമാരുള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ഒടുവിലായിരുന്നു ഇക്കാര്യം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞത്. പിന്നാലെ 2020 ല്‍ ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമാക്കുന്നതും. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഫ്രീ പിരീയഡ്‌സ് ഇന്ന് ഒരു എന്‍ജിഒ എന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകള്‍ക്കും പ്രചാരണങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ച് വരികയാണ് സംഘടന.

അതേസമയം, ഇന്ത്യന്‍ വംശജയായ താന്‍ യുകെയുടെ പരമോന്നത ബഹുമതികളില്‍ ഒന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നില്‍ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുന്ന അംബിക പക്ഷേ ഇതിലേക്കുള്ള വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ‘ബ്രിട്ടീഷ് സാമ്രാജ്യവും ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലും യുകെയുടെ ഭരണ സംവിധാനത്തില്‍ അംഗീകരിക്കപ്പെടുക എന്നത് അഅത്ര എളുമുള്ള കാര്യമായിരുന്നില്ലെന്നാണ് അംബിക ജോര്‍ജിന്റെ നിലപാട്. ഞങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ ചെറുപ്പക്കാരുടെ പിന്തുണയുണ്ടെന്ന് കാണിക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും രാഷ്ട്രീയ ഇടങ്ങളില്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുന്നതരത്തില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുന്നതിനായി ഞങ്ങള്‍ സാവധാനം അംഗീകരിക്കപ്പെടുകയായിരുന്നു എന്നാണ് ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം ചൂണ്ടിക്കാട്ടുന്നത് എന്നും അംബിക പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അംബികയുടെ പ്രതികരണം.

Next Story