ഗ്രേറ്റ പങ്കുവെച്ച ടൂള്‍ കിറ്റ്; ബംഗളൂരുവില്‍ 21 കാരി അറസ്റ്റില്‍
കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പേരില്‍ ബംഗളൂരിവില്‍ 21 കാരി അറസ്റ്റിലായി. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന ക്യാമ്പയിന് സഹ സ്ഥാപകയായ ദിഷ രവിയാണ് അറസ്റ്റിലായത്. ഗ്രേറ്റ പങ്കുവെച്ച ആദ്യ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് വാദം. ദിഷയുടെ വീട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2018 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോര്‍ […]

കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പേരില്‍ ബംഗളൂരിവില്‍ 21 കാരി അറസ്റ്റിലായി. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന ക്യാമ്പയിന് സഹ സ്ഥാപകയായ ദിഷ രവിയാണ് അറസ്റ്റിലായത്. ഗ്രേറ്റ പങ്കുവെച്ച ആദ്യ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് വാദം. ദിഷയുടെ വീട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2018 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെ സഹസ്ഥാപകരിലൊരാളാണ് ദിഷ. ബിബിഎ വിദ്യാര്‍ത്ഥിനിയായ ദിഷ ഗുഡ് മൈല്‍ക് എന്ന കമ്പനിയില്‍ ജോലിയും ചെയ്തുവരികയായിരുന്നു.
കര്‍ഷക സമരത്തിന് പിന്തുണ നല്കാന് ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് കേസിനാസ്പദമായ സംഭവം,. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന ഖലിസ്താന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. രാജ്യത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നാണ് ആരോപണം.
‘ ഗ്ലോബല്‍ ഫാര്‍മേര്‍സ് സ്ട്രൈക്ക്- ഫസ്റ്റ് വേവ് എന്ന തലക്കെട്ടില്‍ വന്ന ടൂള്‍ കിറ്റാണ് ആദ്യം ഗ്രേറ്റ പങ്കുവെച്ചത്. ഇത് ഡീലീറ്റ് ചെയ്ത് ഗ്രേറ്റ രണ്ടാമതൊരു ടൂള്‍ കിറ്റ് ഗ്രേറ്റ ട്വീറ്റ് ചെയ്തു. ഗ്രേറ്റയുടെ ആദ്യ ട്വീറ്റിലെ ഡോക്യുമെന്റില്‍ നിന്നുള്ള വിവരങ്ങളാണ് കേസിനാധാരം.
ഒരു സാധാരണ പ്രക്ഷോഭ പരിപാടി എങ്ങനെയാണോ ഒരു സംഘടന ആസൂത്രണം ചെയ്യുക അതിന്റെ വിശദാശംങ്ങളാണ് ടൂള്‍ കിറ്റിലെ ഡോക്യുമെന്റിലുണ്ടായിരുന്നതെന്നാണ് പൊലീസ് കേസിനെ തള്ളിക്കൊണ്ട് ഉയര്‍ന്നു വന്ന വാദം. സര്‍ക്കാരിനെതിരെ വിമര്‍ശനം, കോര്പ്പറേറ്റകള്ക്കെതിരെ നിലപാട്, അവകാശ സംരക്ഷണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡോക്യുമെന്റിലുള്ളത്. ഗൂഡാലോചനയില്‍ പെടുന്ന കലാപാഹ്വാനം, വിദ്വേഷ പരാമര്‍ശം, ആയുധങ്ങളുമായി സംഘടിക്കുക തുടങ്ങിയ പരാമര്‍ശങ്ങളൊന്നും ടൂള്‍ കിറ്റിലില്ല.
എന്താണ് ടൂള്‍ കിറ്റ്
ഒരു പ്രക്ഷോഭത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ ഡോക്യുമെന്റോ ബുക്ക് ലെറ്റോ ആണ് ടൂള്‍ കിറ്റ്. ഓണ്‍ലൈനായി പ്രതിഷേധപരിപാടികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമായി ഇതുപയോഗിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാധാരണയായി ടൂള്‍ കിറ്റ് ഉപയോഗിക്കാറുണ്ട്. പ്രതിഷേധം നടക്കുന്നതെന്തിന്, ഇതുവരെ നടത്തിയ പ്രതിഷേധപരിപാടികള്‍, ഇനി ആസൂത്രണം ചെയ്യുന്ന പ്രതിഷേധ പരിപാടികള്‍, നിങ്ങള്‍ക്കെങ്ങനെ ഈ പ്രക്ഷോഭവുമായി സഹകരിക്കാം തുടങ്ങിയ വിവരങ്ങള്‍ ഈ ടൂള്‍ കിറ്റിലുണ്ടാവും.