Top

അമ്പലപ്പുഴയില്‍ വനിതകളടക്കം 21 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ അമ്പലപ്പുഴയില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച 21 പേരാണ് സിപിഐഎമ്മുമായി സഹകരച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തോട്ടപ്പള്ളി 60 ാം നമ്പര്‍ എകെഡിഎസ് കരയോഗം പ്രസിഡണ്ടുമായ എ കെ രത്‌നാകരന്റെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള 21 പേരാണ് സിപി എഎമ്മിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പലപുഴയില്‍ അഞ്ച് ഗ്രാമപഞ്ചായത്തിലാണ് പാര്‍ട്ടി ഭരണം നേടിയത്. അതിനിടെ തെരഞ്ഞെടുപ്പിലേറ്റ് കനത്ത പരാജയത്തെ തുടര്‍ന്ന് […]

25 Dec 2020 8:31 PM GMT

അമ്പലപ്പുഴയില്‍ വനിതകളടക്കം 21 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്
X

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ അമ്പലപ്പുഴയില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച 21 പേരാണ് സിപിഐഎമ്മുമായി സഹകരച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

കോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തോട്ടപ്പള്ളി 60 ാം നമ്പര്‍ എകെഡിഎസ് കരയോഗം പ്രസിഡണ്ടുമായ എ കെ രത്‌നാകരന്റെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള 21 പേരാണ് സിപി എഎമ്മിലേക്ക് പോകുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പലപുഴയില്‍ അഞ്ച് ഗ്രാമപഞ്ചായത്തിലാണ് പാര്‍ട്ടി ഭരണം നേടിയത്. അതിനിടെ തെരഞ്ഞെടുപ്പിലേറ്റ് കനത്ത പരാജയത്തെ തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അടിയന്തിരമായി പിരിച്ചുവിട്ട് പകരം കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. ഇവിടെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച 14 സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. പുറക്കാട് പഞ്ചായത്തില്‍ 8 സീറ്റില്‍ നിന്ന് 5 ആയും പുന്നപ്ര തെക്കില്‍ 5 നിന്ന് 2 ആയും പുന്നപ്ര വടക്കില്‍ 4 ല്‍ നിന്ന് മൂന്നായും സീറ്റ് കുറഞ്ഞപ്പോള്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല.

Next Story