2022ലെ നിയമസഭ തെരഞ്ഞെടുപ്പ്; ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെ പി നദ്ദ
ന്യൂഡല്‍ഹി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. അടുത്തവര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് ബിജെപി ഇത്തരത്തിലൊരു യോഗം വിളിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ നടക്കുന്ന യോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതിനൊപ്പം 2022ല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചും യോഗം […]
4 Jun 2021 10:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. അടുത്തവര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് ബിജെപി ഇത്തരത്തിലൊരു യോഗം വിളിച്ചിരിക്കുന്നത്.
ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ നടക്കുന്ന യോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതിനൊപ്പം 2022ല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചും യോഗം ചര്‍ച്ചചെയ്യും.
ALSO READ: തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്; നടപടിയാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്
2022ല്‍ ആദ്യ മാസങ്ങളിലായി പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ വര്‍ഷാവസാനത്തോടെ ജനവിധി തേടും. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പരിമിതികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന വിലയിരുത്തലുകളിലേക്ക് യോഗ ചര്‍ച്ചകള്‍ ഉയര്‍ന്നേക്കാനാണ് സാധ്യത. യുപില് മൃതദേഹങ്ങള്‍ പുഴയില്‍ ഒഴിക്കിയതുള്പ്പെടെ ബിജെപ്പിക്ക് തിരിച്ചടിയായേക്കുമോ എന്നും യോഗം ചര്‍ച്ചചെയ്തേക്കും.
- TAGS:
- BJP
- JP Nadda
- NARENDRA MODI