
വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 294ല്‍ 200 സീറ്റുകള്‍ നേടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. അമിത് ഷായുടേയും ബിജെപിയുടെയും വ്യാമോഹം മാത്രമാണെന്ന് തൃണമൂല്‍ എംപി സൗഗതാ റോയ് പറഞ്ഞു. ബംഗാളില്‍ ബിജെപിക്ക് യാതൊരു പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആവേശം മാത്രം പോര, കാര്യങ്ങളെ ബുദ്ധിപരമായി നേരിടണം’ എന്നാണ് പാര്‍ട്ടി പ്ര വര്ത്തകരോടുള്ള ഷായുടെ പ്രഖ്യാപനം. വ്യാഴാഴ്ച്ച ബംഗാള്‍ സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു ഷായുടെ പ്രതികരണം.
അമിത് ഷായുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയായിരുന്നു സൗഗതാ റോയിയുടെ പ്രതികരണം. ‘അവര്‍ക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല. അവര്‍ക്കൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരോ, പിന്തുണയോ ഇല്ല. ബിഹാര്‍ ഇലക്ഷനില്‍ കണ്ടത് പോലെ പ്ര ധാനമന്ത്രി മോദിയുടെ പ്രഭാവവും മങ്ങികൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ബംഗാളില്‍ യാതൊരു പ്രതീക്ഷയ്ക്കും വകയില്ല. ഇതെല്ലാം അമിത് ഷായുടെ വ്യാമോഹം മാത്രമാണ്’, സൗഗതാ റോയ് പറഞ്ഞു.
2018 ല്‍ നമ്മള് ബംഗാളില്‍ നമ്മള് 22 സീറ്റുകള്‍ നേടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സ്വന്തം പാര്‍ട്ടികള്‍ പോലും എന്നെ നോക്കി ചിരിക്കുകയാണുണ്ടായത്. എന്നാല്‍ നമ്മള് 18 സീറ്റുകളാണ് സ്വന്തമാക്കിയത്. അവിടെ നമ്മുക്ക് നഷ്ടമായത് നാല് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയാണ് അതും 2000 മുതല്‍ 3000 വോട്ടുകളുടെ വ്യത്യാ സത്തിലും’, അമിത് ഷാ പറഞ്ഞു.
അതേസമയം താനിപ്പോള്‍ പറയുന്നത് ബിജെപി ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും. പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ, നമ്മുടെ പദ്ധതികള്‍ പ്രകാരം പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് 200ല്‍ കൂടുതല്‍ സീറ്റുകല്‍ നേടാമെന്നും ഷാ പറഞ്ഞു.
294 അംഗ ബംഗാള്‍ നിയമസഭയില്‍ ബിജെപിക്കുള്ളത് 16 എംഎല്‍എമാര്‍ മാത്രമാണ്്. തൃണമൂല്‍ കോണ്‍ഗ്രസിന് 221 എംഎല്‍എമാരുണ്ട്. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 120 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയിട്ടുണ്ടെന്നുള്ളതാണ് ബിജെപി നേതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നത്.