‘ദീദീ മാപ്പ്, ഞങ്ങള്‍ ഗംഗാ ജലം തളിച്ച് തല മുണ്ഡനം ചെയ്യുകയാണ്’; 200 പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് മടങ്ങി
കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്താപമായി തലമുണ്ഡനം ചെയ്ത്, ഗംഗാ ജലം തളിച്ച് സ്വയം ശുദ്ധിവരിച്ച് തൃണമൂലിലേക്ക് തിരിച്ചെത്തി പ്രവര്‍ത്തകര്‍. മുകുള്‍ റോയിയുടെ തിരിച്ചുവരവിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ സമാനരീതിയില്‍ നിരവധി പ്രവര്‍ത്തകരാണ് തൃണമൂലിലേക്ക് മടങ്ങിയെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 200 പ്രവര്‍ത്തകരാണ് ബിജെപിയില്‍ പോയതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് അപേക്ഷിച്ച് തല മൊട്ടയടിച്ച് ഗംഗാ ജലം തളിച്ച് ശുദ്ധി വരുത്തി തിരികെയെത്തിയിരിക്കുന്നത്. നേരത്തെ തങ്ങളെ തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 300 പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. […]
23 Jun 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്താപമായി തലമുണ്ഡനം ചെയ്ത്, ഗംഗാ ജലം തളിച്ച് സ്വയം ശുദ്ധിവരിച്ച് തൃണമൂലിലേക്ക് തിരിച്ചെത്തി പ്രവര്‍ത്തകര്‍. മുകുള്‍ റോയിയുടെ തിരിച്ചുവരവിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ സമാനരീതിയില്‍ നിരവധി പ്രവര്‍ത്തകരാണ് തൃണമൂലിലേക്ക് മടങ്ങിയെത്തി കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ 200 പ്രവര്‍ത്തകരാണ് ബിജെപിയില്‍ പോയതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് അപേക്ഷിച്ച് തല മൊട്ടയടിച്ച് ഗംഗാ ജലം തളിച്ച് ശുദ്ധി വരുത്തി തിരികെയെത്തിയിരിക്കുന്നത്. നേരത്തെ തങ്ങളെ തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 300 പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.
തലമുണ്ഡലം ചെയ്ത സംഭവം അരങ്ങേറിയിരിക്കുന്നത് ഹൂഗ്ലി ജില്ലയിലാണ്. ബിജെപിയില്‍ ചേര്‍ന്ന ശരീരത്തെയും മനസിനെയും അശുദ്ധമാക്കി. ശുദ്ധി വരുത്താനാണ് പുണ്യജലം തളിച്ചതെന്ന് അന്ന് തൃണമൂല്‍ നേതാവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന് ശുഭ്രാംശു റോയിയും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോയതോടെ ബിജെപി ബംഗാള്‍ ഘടകത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
മമത ബാനര്‍ജി ക്ഷമിക്കണമെന്നും ബിജെപിയില്‍ പോയതിന് മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി നേരത്തെ പ്രവര്‍ത്തകര്‍ റിക്ഷയില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. 30 ലധികം എം.എല്‍.എമാര്‍ ബിജെപി പാളയത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് ദീദീയുടെ പാളയം അവകാശപ്പെടുന്നത്.