ഭക്ഷണം വൈകി; റോട്വീലര്‍ നായകള്‍ ജോലിക്കാരനെ കടിച്ചു കൊന്നു
ഭക്ഷംം നല്കാന് പതിവില്‍ നിന്നും സമയം വൈകിയതിനെ തുടര്‍ന്ന് അക്രമാസക്തരായ രണ്ട് റോട്വീലര്‍ നായകള്‍ ഫാം ജീവനക്കാരനെ കടിച്ചു കൊന്നു. തമിഴ്നാട്ടില്‍ ചിദംബരത്ത് കുടല്ലുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കെ ജീവാനന്ദം എന്നയാളാണ് കൊല്ലപ്പെട്ടത്. എന്‍ വിജയസുന്ദരന് എന്ന പ്രദേശിക കോണ്‍ഗ്രസ് നേതാവിന്റെ 10 ഏക്കര്‍ സ്ഥലത്തുള്ള ഫാമിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൂന്ന് വര്‍ഷം മുമ്പാണ് ഫാമിന്റെ കാവലിനായി വിജയസുന്ദരന് രണ്ട് റോട്വീലര്‍ നായകളെ കൊണ്ടുവന്നത്. ദിവസേന രാവിലെയെത്തിയ ഈ നായകള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു ജീവാനന്ദം. എന്നാല്‍ […]

ഭക്ഷംം നല്കാന് പതിവില്‍ നിന്നും സമയം വൈകിയതിനെ തുടര്‍ന്ന് അക്രമാസക്തരായ രണ്ട് റോട്വീലര്‍ നായകള്‍ ഫാം ജീവനക്കാരനെ കടിച്ചു കൊന്നു. തമിഴ്നാട്ടില്‍ ചിദംബരത്ത് കുടല്ലുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കെ ജീവാനന്ദം എന്നയാളാണ് കൊല്ലപ്പെട്ടത്. എന്‍ വിജയസുന്ദരന് എന്ന പ്രദേശിക കോണ്‍ഗ്രസ് നേതാവിന്റെ 10 ഏക്കര്‍ സ്ഥലത്തുള്ള ഫാമിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
മൂന്ന് വര്‍ഷം മുമ്പാണ് ഫാമിന്റെ കാവലിനായി വിജയസുന്ദരന് രണ്ട് റോട്വീലര്‍ നായകളെ കൊണ്ടുവന്നത്. ദിവസേന രാവിലെയെത്തിയ ഈ നായകള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു ജീവാനന്ദം. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷണം നല്കാന് സമയം വൈകി. വൈകുന്നരം പോവാന്‍ നേരം ഭക്ഷണം നല്കാന് ശ്രമിച്ചപ്പോള്‍ നായകള്‍ ഇദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഓടി രക്ഷപ്പെടാന്‍ ജീവാനന്ദം ശ്രമിച്ചെങ്കിലും നായകള്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് നായകള്‍ കടിച്ച് മുറിവേല്‍പ്പിച്ചത്. ചെവികള്‍ ക’ിച്ചു പറിച്ച നായകള്‍ ജീവാനന്ദന്റെ മുഖമാകെ കടിച്ചു പറിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവാനന്ദന് കൊല്ലപ്പെടുകയായിരുന്നു.
ഏറ്റവും അക്രമാസക്തരായ നായകളാണ് റോട്വീലര്‍. സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, റൊമാനിയ, ഉക്രൈന്, റഷ്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഈ നയകളെ വളര്‍ത്താന്‍ അനുമതിയില്ല. ചില രാജ്യങ്ങളില്‍ ഇവയെ വളര്‍ത്തുന്നതിന് പ്രത്യേക ലൈസ്ന്സ് ആവശ്യമാണ്.
- TAGS:
- dog