എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി; 27 ലക്ഷം തട്ടി; പൂക്കോയ തങ്ങള്‍ കൂട്ടു പ്രതി
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ്, ചന്തേര സ്റ്റേഷനുകളിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വലിയ പറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇതോടെ ആകെ വഞ്ചനാ കേസുകള്‍ 111 ആയി. ഈ കേസില്‍ പൂക്കോയ തങ്ങളും കൂട്ടുപ്രതിയാണ്. കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പൂക്കോയ തങ്ങള്‍ക്കായുള്ള അന്വേഷണം […]

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ്, ചന്തേര സ്റ്റേഷനുകളിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വലിയ പറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇതോടെ ആകെ വഞ്ചനാ കേസുകള്‍ 111 ആയി. ഈ കേസില്‍ പൂക്കോയ തങ്ങളും കൂട്ടുപ്രതിയാണ്. കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പൂക്കോയ തങ്ങള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പൂക്കോയ തങ്ങള്‍ മാത്രം പ്രതിയായി 3 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് സൂചന.
ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ 115 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമറുദ്ദീന്റെ അറസ്റ്റിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഇന്ന് 11 മണിക്കാണ് യോഗം ചേരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍
കഴിയുന്ന എംസി കമറുദ്ദീന്റെ ജാമ്യ ഹരജി കാഞ്ഞങ്ങാട് ജില്ലാ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
അതേസമയം കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസിന്റെ പ്രതികരണം.
- TAGS:
- Arrest
- M C Kamarudheen