Top

തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; സഹോദരനെ കാണാനില്ല

വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് സഫീറിന്റെ മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് അറുത്തതായി കണ്ടെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

2 Jan 2021 1:17 AM GMT

തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; സഹോദരനെ കാണാനില്ല
X

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം നൈനാംകോണം കോളനിയിലെ സഫീറിന്റെ മകന്‍ അള്‍ത്താഫിനെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സഫീറിന്റെ മൃതദേഹം നാട്ടുകാര്‍ തൊട്ടടുത്തുള്ള അമ്പലക്കുളത്തില്‍ നിന്നും കണ്ടടുത്തു. അള്‍ത്താഫിന്റെ അനിയനെ കാണാതായി. കുട്ടിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് സഫീറിന്റെ മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് അറുത്തതായി കണ്ടെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് സഫീറിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കുളത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയത്. സഫീറിന്റെ ഭാര്യ കുറച്ചുനാളുകളായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

Popular Stories

    Next Story