കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി; തമിഴ്നാടിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി റോയല്‍ എന്‍ഫീല്‍ഡ്
ചെന്നൈ: തമിഴ്നാടിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി റോയല്‍ എന്‍ഫീല്‍ഡ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി കൈമാറിയാണ് ചെന്നൈ ആസ്ഥാനമായ ബുള്ളറ്റ് നിര്‍മ്മാതാക്കള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് തെ ദാസാരി രണ്ട് കോടിയുടെ ചെക്ക് കൈമാറി. സംസ്ഥാനത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടും എല്ലാവിധ പിന്തുണയും നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം […]
9 Jun 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: തമിഴ്നാടിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി റോയല്‍ എന്‍ഫീല്‍ഡ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി കൈമാറിയാണ് ചെന്നൈ ആസ്ഥാനമായ ബുള്ളറ്റ് നിര്‍മ്മാതാക്കള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് തെ ദാസാരി രണ്ട് കോടിയുടെ ചെക്ക് കൈമാറി.
സംസ്ഥാനത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടും എല്ലാവിധ പിന്തുണയും നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും റോയല്‍ എന്‍ഫീല്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

തിരുവോട്ടിയൂര്‍, ഒറഗടം, വല്ലം വഡഗല്‍ എന്നിവിടങ്ങളിലായി ചെന്നൈയില്‍ മൂന്ന് പ്ലാന്റുകളാണ് റോയല്‍ എന്‍ഫീല്‍ഡിന് ഉള്ളത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഈ മൂന്ന് പ്ലാന്റുകളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 13 മുതല്‍ മെയ് 16 വരെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതിമാസ വില്‍പ്പന ഇടിയുന്ന സാഹചര്യവും ഉണ്ടായി.
2021 ഏപ്രിലില്‍ 48,789 യൂണിറ്റുകള്‍ വിറ്റ കമ്പനിക്ക് മെയ്യില്‍ വെറും 20,073 യൂണിറ്റുകളാണ് വില്‍ക്കാനായത്. 58.8 ശതമാനം ഇടിവാണ് ഇതുമൂലമുണ്ടായത്. അതേസമയം, റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോഡല്‍ ക്ലാസിക് 350 ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനാരിക്കുകയാണ്. വരും ദിവസങ്ങളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മോഡലിന് 1.90 ലക്ഷത്തോളമാണ് വില കണക്കാക്കപ്പെടുന്നത്.
Also Read: ‘താടിവടിക്കൂ മോദി’; 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്, ഒപ്പം കുറിപ്പും