തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി-കോണ്‍ഗ്രസ് സഖ്യം; ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിടിപി എംഎല്‍എമാര്‍
ജയ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിടിപി എംഎല്‍എമാര്‍. ഈ വര്‍ഷം സര്‍ക്കാരിനെതിരെ ബിജെപി കൊണ്ടുവന്ന അവശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന എംഎല്‍എമാരാണ് ഇപ്പോള്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. ബിടിപിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണയില്ലെന്ന കാര്യം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയും കോണ്‍ഗ്രസ് ബിടിപിയെ പിന്തുണക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റിന്റെ വിമത നീക്കത്തോടെ പ്രതിസന്ധിയിലായ സര്‍ക്കാരിന് ബിടിപി പൂര്‍ണ പിന്തുണയായിരുന്നു നല്‍കിയിരുന്നത്. തുടര്‍ന്ന് […]

ജയ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിടിപി എംഎല്‍എമാര്‍. ഈ വര്‍ഷം സര്‍ക്കാരിനെതിരെ ബിജെപി കൊണ്ടുവന്ന അവശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന എംഎല്‍എമാരാണ് ഇപ്പോള്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. ബിടിപിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണയില്ലെന്ന കാര്യം അറിയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയും കോണ്‍ഗ്രസ് ബിടിപിയെ പിന്തുണക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റിന്റെ വിമത നീക്കത്തോടെ പ്രതിസന്ധിയിലായ സര്‍ക്കാരിന് ബിടിപി പൂര്‍ണ പിന്തുണയായിരുന്നു നല്‍കിയിരുന്നത്. തുടര്‍ന്ന് നിയമസഭയില്‍ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ ഗെലോട്ട് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ഭൂരിപക്ഷം പ്രഖ്യാപിക്കുകയായിരുന്നു. 2018 മുതലാണ് ബിടിപി ഗെലോട്ട് സര്‍ക്കാരിന് പിന്തുണ നല്കി വന്നത്.
ബിടിപിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി കൈകോര്‍ത്തത്. ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ചത്. ഡങ്കര്പൂര് ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഗമം നടന്നത്. 27 സീറ്റുകളില്‍ ബിടിപിയുടെ 13 സ്വതന്ത്രര്‍ വിജയിച്ചു. ബിടിപിയുടെ പിന്തുണയുള്ള 13 സ്വതന്ത്രര്‍ അവരുടെ സ്ഥാനാര്‍ത്ഥി പാര്‍വതി ഡോഡയ്ക്ക് വോട്ടു ചെയ്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് വോട്ട് നല്‍കിയത് സൂര്യ അഹാരിക്കാണ്. ഇതോടെ 14 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പിന്തുണയോടെ ബിടിപി ഭരണം പിടിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍, ഇതിന് കടകവിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുയായിരുന്നു. സഖ്യ വിവരം പുറത്തായതോടെ പ്രാദേശിക നേതൃത്വത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. നേതൃത്വം അറിയാതെ നടന്ന നീക്കമാണ് ഇതെന്നാണ് പാര്‍ട്ടി പറയുന്നത്. തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയതിന് പിന്നാലെ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിടിപി നേതൃത്വം അറിയിച്ചിരുന്നു.
200 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. സച്ചിന് പൈലറ്റിനെ പിന്തുണച്ച എംഎല്‍എമാരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. ബിടിപി പിന്തുണ പിന്‍വലിച്ചതോടെ രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടേക്കുമെന്നാണ് സൂചന.
മന്ത്രിസ ഭാ വികസനം നടത്തുന്ന സമയത്ത് ബിടിപിയുടെ നീക്കം തിരിച്ചടിയായേക്കും. ജനുവരിയില്‍ മന്ത്രിസഭാ വികസനം ഉണ്ടായേക്കും. ഗെലോട്ട് സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കില്ലെന്ന വെല്ലുവിളി ബിജെപി നേരത്തെ ഉയര്‍ത്തിയിരുന്നു.