ബംഗാളില്‍ രണ്ട് ബിജെപി എംപിമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; 75 ലേക്ക് ചുരുങ്ങി
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി പ്രതിപക്ഷത്തെത്തിയ ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംപിമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെയാണ് അംഗബലം കുറഞ്ഞത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് രാജി. നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബംഗാളില്‍ ബിജെപി ഇത്തവണ അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരേയും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണും മമതക്ക് മുന്നില്‍ ബിജെപിക്ക് അടിപതറി. പിന്നാലെയാണ് രാജി […]

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി പ്രതിപക്ഷത്തെത്തിയ ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംപിമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെയാണ് അംഗബലം കുറഞ്ഞത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് രാജി.
നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബംഗാളില്‍ ബിജെപി ഇത്തവണ അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരേയും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണും മമതക്ക് മുന്നില്‍ ബിജെപിക്ക് അടിപതറി. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.
‘ബംഗാളില്‍ ഇത്തരമൊരു ഫലം അപ്രതീക്ഷിതമായിരുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, അതിനാല്‍ ഞങ്ങള്‍ എംപിമാരായി തുടരുകയും എംഎല്‍എമാര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്ന് പാര്‍ട്ടി അറിയിച്ചു. അതുകൊണ്ടാണ് രാജി വെക്കുന്നത്.’ ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഇരുവരും ചെയ്തിരുന്നില്ല. രണ്ട് എംപിമാരെ നഷ്ടമാവുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ബംഗാളില്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും കേന്ദം സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിഷിത് പ്രമാണികിനും ജഗന്നാഥ് സര്‍ക്കാരിനും സുരക്ഷയുണ്ട്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നികുതിധായകരെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍ കേന്ദ്രം എന്നായിരുന്നു പ്രതികരണം. നിലവില്‍ 294 അംഗ നിയമസഭയില്‍ 77 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്.