Top

‘ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ്’; കുംബ്ലെ പ്രതാപികളായ പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടി മത്സരത്തിന് 22 വയസ്

1999 ഫെബ്രുവരി 7, ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ 9 റണ്‍സിന്റെ നിര്‍ഭാഗ്യ തോല്‍വിയേറ്റു വാങ്ങിയാണ് ഇന്ത്യ ഡല്‍ഹിയില്‍ ഇറങ്ങുന്നത്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നത് അനില്‍ കുബ്ലെയാണ്. അസ്ഹറുദ്ദീനാണ് ഇന്ത്യയുടെ നായകന്‍, ടീമില്‍ സൗരവ് ഗാംഗുലിയും വന്‍മതില്‍ രാഹുല്‍ ദ്രാവിഡും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷമണും ടീമിനൊപ്പമുണ്ട്. മറുവശത്ത് പാകിസ്ഥാനെ നയിക്കുന്ന് വസീം അക്രം. വഖാര്‍ യൂനസ്, ഇന്‍സമാമുള്‍ ഹഖ്, […]

7 Feb 2021 3:58 AM GMT

‘ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ്’; കുംബ്ലെ പ്രതാപികളായ പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടി മത്സരത്തിന് 22 വയസ്
X

1999 ഫെബ്രുവരി 7, ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ 9 റണ്‍സിന്റെ നിര്‍ഭാഗ്യ തോല്‍വിയേറ്റു വാങ്ങിയാണ് ഇന്ത്യ ഡല്‍ഹിയില്‍ ഇറങ്ങുന്നത്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നത് അനില്‍ കുബ്ലെയാണ്. അസ്ഹറുദ്ദീനാണ് ഇന്ത്യയുടെ നായകന്‍, ടീമില്‍ സൗരവ് ഗാംഗുലിയും വന്‍മതില്‍ രാഹുല്‍ ദ്രാവിഡും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷമണും ടീമിനൊപ്പമുണ്ട്. മറുവശത്ത് പാകിസ്ഥാനെ നയിക്കുന്ന് വസീം അക്രം. വഖാര്‍ യൂനസ്, ഇന്‍സമാമുള്‍ ഹഖ്, ഷാഹിദ് അഫ്രീദി തുടങ്ങി ഇതിഹാസ താരങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലാ മൈതാനത്ത് പതിനായിരങ്ങളുടെ മുന്നില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്നു. ഓപ്പണര്‍ എസ്. രമേശിന്റെയും(60) നായകന്‍ അസ്ഹറുദ്ദീന്റെയും അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 252 റണ്‍സ് അടിച്ചെടുത്തു. അഞ്ച് വിക്കറ്റെടുത്ത സഖ്‌ലീന്‍ മുഷ്താഖായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ പാഡ് കെട്ടിയിറങ്ങിയ പാകിസ്ഥാന്റെ പേരുകേട്ട ബാറ്റിംഗ് നിരെ കുംബ്ലയും ഹര്‍ഭജനും സ്പിന്‍ കെണിയൊരുക്കി ചുരുട്ടിക്കൂട്ടി. കുംബ്ലെയ്ക്ക് നാലും ഭാജിക്ക് മൂന്നും വിക്കറ്റുകള്‍ ലഭിച്ചു. 172 റണ്‍സിലൊതുങ്ങിയ പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് ചെറിയ മേല്‍കൈ ലഭിച്ചു.

രണ്ടാം ഇന്നിംഗ്‌സിലും എസ് രമേഷ് (96) പ്രകടനം ആവര്‍ത്തിച്ചു. മധ്യനിരയില്‍ ദ്രാവിഡും സച്ചിനും അസ്ഹറുദ്ദീനും വേഗം പുറത്തായപ്പോള്‍ സൗരവ് ഗാംഗുലി(62*) രക്ഷകനായി. വാലറ്റത്ത് 49 റണ്‍സുമായി ജവഗല്‍ ശ്രീനാഥ് കൂടി തിളങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 339ലെത്തി. 420 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ പാകിസ്ഥാന്‍ മുന്നില്‍ ഉയര്‍ത്തിയത്. മൈതാനത്തിന്റെ സ്വഭാവം അനുസരിച്ച് ഇത് വലിയൊരു ടോട്ടലായിരുന്നില്ല.

രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ കരുതലോടെ തുടങ്ങി. സയിദ് അന്‍വറും(69), ഷഹീദ് അഫ്രീദി(41) ക്രീസില്‍ സ്ഥാനമുറപ്പിക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. എന്നാല്‍ പാക് സ്‌കോര്‍ 100 കടന്നതിന് തൊട്ട് പിന്നാലെ അഫ്രീദിയെ മോംഗിയയുടെ കൈകളിലെത്തിച്ച് കുംബ്ലെ ചരിത്ര വിജയത്തിലേക്കുള്ള തുടക്കം കുറിച്ചു. കുംബ്ലെയുടെ അദ്ഭുതപ്പെടുത്തിയ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പാക് താരങ്ങള്‍ വരിവരിയായി കൂടാരം കയറ്റിയ കുംബ്ലെ ഇന്ത്യക്ക് 212 റണ്‍സിന്റെ വമ്പന്‍ ജയം സമ്മാനിച്ചു. ഒരു ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും സ്വന്തം പേരില്‍.

ഫിറോസ് ഷാ കോട്‌ലാ മൈതാനത്ത് ചരിത്ര പ്രകടനത്തിന് പിന്നാലെ നിരവധി റെക്കോര്‍ഡുകളും കുംബ്ലെയ്ക്ക് മുന്നില്‍ വഴിമാറി. ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍. ഇംഗ്ലീഷ് സ്പിന്നര്‍ ജിം ലേക്കര്‍ ഓള്‍ഡ് ട്രാഫോഡില്‍ നേടിയ പത്ത് വിക്കറ്റ് പ്രകടനത്തിനൊപ്പം കുബ്ലെ എത്തിച്ചേര്‍ന്നു. അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരെന്ന ഖ്യാതിയും അദ്ദേഹത്തെ തേടിയെത്തി.

കാര്‍ഗില്‍ യുദ്ധ പശ്ചാത്തലം

കാര്‍ഗില്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ശീതയുദ്ധം നടത്തികൊണ്ടിരിക്കുന്ന സമയത്ത് നടന്ന കളിയെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. മത്സരത്തിന് ഒരു മാസത്തിന് ശേഷമാണ് കാര്‍ഗില്‍ യുദ്ധം. ക്രിക്കറ്റ് ലോകത്തിലെ പ്രസിദ്ധി നേടിയ എതിരാളികളാണ് ഇന്ത്യയും പാകിസ്ഥാനും. ആരാധക പോരും, മത്സരാവേശവും ഇരു ടീമുകളുടെയും മത്സരങ്ങളില്‍ ആവോളം കാണാനാവും. കാര്‍ഗില്‍ ശീതപ്പോരിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയ്ക്കിടെയായിരുന്നു ഡല്‍ഹിയിലെ മത്സരം.

Next Story

Popular Stories