Top

ആലപ്പുഴയില്‍ 19 വയസുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. ‘ആ അച്ഛന്റെ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു’; സ്ത്രീധനം നിയമം കൊണ്ട് ഇല്ലാതാവില്ലെന്ന് ചെന്നിത്തല രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് സുചിത്രയെ മുറിയില്‍ […]

22 Jun 2021 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയില്‍ 19 വയസുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
X

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്.

‘ആ അച്ഛന്റെ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു’; സ്ത്രീധനം നിയമം കൊണ്ട് ഇല്ലാതാവില്ലെന്ന് ചെന്നിത്തല

രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് സുചിത്രയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
തുടര്‍ന്ന് അയല്‍വാസികളെയെല്ലാം വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

Next Story