Top

ഉത്തർപ്രദേശിൽ വ്യാജമദ്യ ദുരന്തം, 18 മരണം, മരണ സംഖ്യ ഉയർന്നേക്കാം

ഒരു എക്‌സൈസ് ഉദ്യോഗസ്ഥനടക്കം
5 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

29 May 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശിൽ വ്യാജമദ്യ ദുരന്തം, 18 മരണം, മരണ സംഖ്യ ഉയർന്നേക്കാം
X

ഉത്തർപ്രദേശിൽ നടന്ന വ്യാജമദ്യദുരന്തത്തിൽ 18 പേർ മരിച്ചു. വ്യഴാഴ്ച്ചയാണ് ദുരന്തത്തിനാസ്പദമായ സംഭവം നടന്നത്. അലിഗഡിലാണ് 18 പേരും മരണമടഞ്ഞത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചനകൾ.

കേസിൽ അഞ്ച് പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മദ്യം വിതരണം ചെയ്ത രണ്ട് പ്രധാന പ്രതികൾ ഓടി രക്ഷപ്പെട്ടു. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനടക്കം
5 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലൈസൻസുള്ള കടയിൽ നിന്നും വാങ്ങിയ മദ്യമാണ് വിതരണം ചെയ്തതെന്നാണ് അറസ്റ്റിലായവരുടെ വാദം.

വ്യാജ മദ്യപാനം മൂലം മരണമടഞ്ഞ സംഭവങ്ങൾ ഉത്തർപ്രദേശിൽ നിന്ന് അപകടകരമായ ആവൃത്തിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാജമദ്യദുരന്തത്തെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നും ഏതാണ്ട് പത്ത് മുതൽ പതിനഞ്ചു വരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Popular Stories

    Next Story