
സമൂഹമാധ്യങ്ങള്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ഇന്ത്യയിലെ ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണവും മോദിയുടെ ഫോളോവേഴിസ്ന്റെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ ആകെയുള്ളത് 1.75 കോടി ട്വിറ്റര്‍ ഉപയോക്താക്കളാണ്. എന്നാല്‍ നരേന്ദ്രമോദിയ്ക്ക് 6.6 കോടി ഫോളോവേഴ്സ് ട്വിറ്ററിലുണ്ട്. ബാക്കി 4.9 കോടി ഫോളോവേഴ്സ് എവിടെനിന്ന് വന്നു എന്നകാര്യം കൂടി സുതാര്യമാക്കണമെന്ന് നെറ്റിസണ്‍സ് പറയുന്നു.
മോദിയെ പിന്തുടരുന്നവരില് 4.9 കോടി ആളുകളും വിദേശികളാണെന്നത് വിശ്വാസയോഗ്യമല്ലെന്നാണ് നെറ്റിസെണ്‍സ് പറയുന്നത്. ഈ 4.9 കോടിയില്‍ നിരവധി വ്യാജ ഐഡികളുണ്ടെന്ന് ന്യായമായും സംശയിക്കാമെന്ന് ഇവര്‍ പറയുന്നു. ആ 4.9 കോടി എവിടുന്നുവന്നു എന്ന ചോദ്യം ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയാണ്.
സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് കേന്ദ്രം വിവിധ സോഷ്യന്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന ആകെ ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ടത്. വന്‍കിട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കൂടാതെ എല്ലാവിധ മൈക്രോ ബ്ലോഗിംഗ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളേയും കൃത്യമായ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സേഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ആലോചിച്ചതെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ ഇന്ത്യക്കാര്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇത് ഒഴിവാക്കാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ഉദ്ദേശിച്ചുള്ളവയാണ് പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ എന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും പറഞ്ഞു
- TAGS:
- NARENDRA MODI