വാക്സിന് മോഷണം; ഹരിയാനയിലെ ആശുപത്രിയില്‍ നിന്നും കവര്‍ന്നത് 1,710 ഡോസ് വാക്സിന്
ചണ്ഡീഗഢ്: ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 1,710 ഡോസ് കൊവിഡ് വാക്സിന് മോഷണം പോയി. ജിന്ദിലെ സിവില്‍ ആശപത്രിയില്‍ നിന്നും ബുധനാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. വാക്സിന് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടന്ന മോഷണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1,270 കോവിഷീല്‍ഡ് വാക്സിനും 440 കോവാക്സിനുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും മറ്റ് വാക്സിനുകളോ, പണമോ മോഷണം പോയിട്ടില്ലെന്നും സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ രാജേന്ദര്‍ സിംഗ് പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികള്‍ വാക്സിന് […]

ചണ്ഡീഗഢ്: ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 1,710 ഡോസ് കൊവിഡ് വാക്സിന് മോഷണം പോയി. ജിന്ദിലെ സിവില്‍ ആശപത്രിയില്‍ നിന്നും ബുധനാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. വാക്സിന് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടന്ന മോഷണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
1,270 കോവിഷീല്‍ഡ് വാക്സിനും 440 കോവാക്സിനുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും മറ്റ് വാക്സിനുകളോ, പണമോ മോഷണം പോയിട്ടില്ലെന്നും സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ രാജേന്ദര്‍ സിംഗ് പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികള്‍ വാക്സിന് സൂക്ഷിച്ചിരുന്ന സ്റ്റോറിന്റെ പൂട്ട് തകര്‍ന്ന നിലയില്‍ കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചതിന് പിന്നാലെ നടന്ന പരിശോധനയിലാണ് വാക്സിന് സൂക്ഷിച്ചിരുന്ന ഫ്രീസറുകള്‍ തകര്‍ത്ത് വക്സിന് മോഷ്ടിച്ചതായി കണ്ടെത്തുന്നത്.
എന്നാല്‍ ആവശ്യത്തിന് വാക്സിനുകള്‍ സംസ്ഥാനത്ത് സജ്ജമാണെന്നും വാക്സിന് മോഷണം പോയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജിന്ദിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ 1000 ഡോസ് കോവാക്സിനും 6000 ഡോസ് കോവിഷീല്‍ഡ് വാക്സിനും എത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വാക്സിനേഷന് ഡ്രൈവിന്റെ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കുമെന്ന് ‘മൈ ഗവ് ഇന്ത്യ’ അറിയിച്ചു. 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന് കോവിന്‍ പ്ലാറ്റ്ഫോമിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും ഉടന്‍ ആരംഭിക്കുമെന്നാണ് ട്വീറ്റ്. കോവിന്‍ സൈറ്റിനായി പ്രത്യേക അപ്ലിക്കേഷന്‍ ഇല്ലെന്നും രജിസ്ട്രേഷനുകള്‍ വെബ്സൈറ്റ് വഴി മാത്രമേ ചെയ്യാന്‍ സാധിക്കൂ.
നിലവില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് നടത്താനാകുന്നത്. എന്നാല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രെജിസ്റ്റര്‍ ചെയ്യാനായി മെയ് ഒന്നിന് മുമ്പ് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ ആണ് രാജ്യത്ത് വിതരണം ചെയുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും.
3.15 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാന്‍ മൂന്നുമാസമെടുത്തപ്പോള് ഇന്ത്യയിലെ കേസുകള്‍ വെറും 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷത്തിലേക്കുയര്ന്നത്.
3,15,660 പുതിയ കൊവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2102 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആരംഭിക്കുമ്പോള്‍ അരലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാണ് ഇപ്പോള്‍ മൂന്ന് ലക്ഷത്തെത്തൊടുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് കൊവിഡ് മൂലം മരിച്ചത്.