Top

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍; ഏഴ് രാജ്യസഭാ എംപിമാരും മറുകണ്ടം ചാടി

2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. 2016നും 20നുമിടെ വീണ്ടും മത്സരിച്ച 405 എംഎല്‍എമാരില്‍ 182 പേരും പോയത് ബിജെപിയിലേക്കാണ്. 38 പേര്‍ കോണ്‍ഗ്രസിലും 25 പേര്‍ തെലങ്കാന രാഷ്ട്രീയ […]

11 March 2021 10:58 AM GMT

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍; ഏഴ് രാജ്യസഭാ എംപിമാരും മറുകണ്ടം ചാടി
X

2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.

2016നും 20നുമിടെ വീണ്ടും മത്സരിച്ച 405 എംഎല്‍എമാരില്‍ 182 പേരും പോയത് ബിജെപിയിലേക്കാണ്. 38 പേര്‍ കോണ്‍ഗ്രസിലും 25 പേര്‍ തെലങ്കാന രാഷ്ട്രീയ സമിതിയിലും ചേര്‍ന്നു. 2019 ലോക്‌സഭാ തെരഞ്ഞടുപ്പ് കാലയളവില്‍ അഞ്ച് ലോക്‌സഭാ എംപിമാര്‍ ബിജെപി വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറി. ഏഴ് രാജ്യസഭാ എംപിമാര്‍ കോണ്‍ഗ്രസ് വിട്ടു.

ഈയിടെ മധ്യപ്രദേശിലേയും മണിപ്പൂരിലേയും ഗോവയിലേയും അരുണാചല്‍ പ്രദേശിലേയും കര്‍ണാടകയിലേയും സര്‍ക്കാരുകള്‍ വീണത് എംഎല്‍എമാരുടെ കൂറുമാറ്റം കാരണമാണ്.

എഡിആര്‍ റിപ്പോര്‍ട്ട്

2016-20 കാലഘട്ടത്തില്‍ വീണ്ടും മത്സരിച്ച 16 രാജ്യസഭാ എംപിമാര്‍ മറുകണ്ടം ചാടിയെത്തിയത് ബിജെപിയിലേക്കാണ്. പാര്‍ട്ടി മാറിയ 12 ലോക്‌സഭാ എംപിമാരില്‍ അഞ്ച് പേര്‍ കോണ്‍ഗ്രസിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാനായി നാഷണല്‍ ഇലക്ഷന്‍ വാച്ച്, എഡിആര്‍ എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിമാറുകയും വീണ്ടും മത്സരിക്കുകയും ചെയ്ത, എംഎല്‍എമാരും എംപിമാരുമായ 433 പേരുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചു.

Next Story