Top

ലോക്ക്ഡൗണ്‍ മുന്നില്‍ കണ്ട് ചാരായം വാറ്റ്; 1500 ലിറ്റര്‍ വാഷ് പിടികൂടി

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വാറ്റ് ചാരായനിര്‍മാണം സജീവമാകുന്നു. പാലക്കാട് മലമ്പുഴയില്‍ നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ വാഷ് പൊലീസ് പിടികൂടി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും മലമ്പുഴ പോലീസും നടത്തിയ റെയ്ഡിലാണ് പരിസരത്ത് നിന്ന് വാഷ് പിടികൂടിയത്. കുറ്റിക്കാട്ടില്‍ മണ്‍കൂനകള്‍ക്കിടയില്‍ കന്നാസുകളില്‍ സൂക്ഷിച്ച വാഷ്, വാറ്റുപകരണങ്ങള്‍, സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് വാറ്റ് നടത്തുകയായിരുന്ന ക്യഷ്ണചന്ദ്രന്‍, സുരേഷ്, അന്‍ഷാദ്, എന്നിവരെയാണ് […]

7 May 2021 7:27 AM GMT

ലോക്ക്ഡൗണ്‍ മുന്നില്‍ കണ്ട് ചാരായം വാറ്റ്; 1500 ലിറ്റര്‍ വാഷ് പിടികൂടി
X

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വാറ്റ് ചാരായനിര്‍മാണം സജീവമാകുന്നു. പാലക്കാട് മലമ്പുഴയില്‍ നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ വാഷ് പൊലീസ് പിടികൂടി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും മലമ്പുഴ പോലീസും നടത്തിയ റെയ്ഡിലാണ് പരിസരത്ത് നിന്ന് വാഷ് പിടികൂടിയത്.

കുറ്റിക്കാട്ടില്‍ മണ്‍കൂനകള്‍ക്കിടയില്‍ കന്നാസുകളില്‍ സൂക്ഷിച്ച വാഷ്, വാറ്റുപകരണങ്ങള്‍, സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് വാറ്റ് നടത്തുകയായിരുന്ന ക്യഷ്ണചന്ദ്രന്‍, സുരേഷ്, അന്‍ഷാദ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം നടക്കുന്നുണ്ട്.

ALSO READ: രണ്ടാംഘട്ട കൊവിഡ് വ്യാപനം; കര്‍ണ്ണാടകയില്‍ പടര്‍ന്നു പിടിച്ചത് പൂര്‍ണ്ണമായും ജനിതക മാറ്റം വന്ന വൈറസ്

ലോക്ക് ഡൗണ്‍ സമയത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ചാരായം ഉല്‍പാദിപ്പിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാഷ് പോലീസ് നശിപ്പിച്ചു. ലോക്ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെ അനധികൃത മദ്യ നിര്‍മ്മാണം തടയുന്നതിന് നടപടികള്‍ നടത്തണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് , നാര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി സിഡി ശ്രീനിവാസന്‍ എന്നിര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മലമ്പുഴ എസ്‌ഐ ജലീല്‍ എസ്, എസ്‌ഐ വിജയരാഘവന്‍ തുടങ്ങിയവരാണ് നടത്തിയ റെയിഡിലാണ് ചാരായം പിടികൂടിയത്.

ALSO READ: തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്ക് മാത്രം? രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് പിന്നാലെ വലവിരിച്ച് ആര്‍എസ്എസ്

Popular Stories

    Next Story