മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 150 പേര്‍ക്ക് കൊവിഡ്
മലപ്പുറം മാറാഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടത്തോടെ കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരുമടക്കം 500 ഓളം പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച 116 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ്. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം […]

മലപ്പുറം മാറാഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടത്തോടെ കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരുമടക്കം 500 ഓളം പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച 116 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ്. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- TAGS:
- Covid 19
- Covid Kerala