അനുജത്തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; കൈ അരിഞ്ഞെടുത്ത് ചേച്ചി
ഉത്തര്‍പ്രദേശിലെ ഹാത്രസ് സംഭവമടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ ശ്രമിച്ചവന്റെ കൈ അരിഞ്ഞെടുത്താണ് 15കാരിയായ ചേച്ചി പ്രതിരോധിച്ചത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. നാല്‍ക്കാലികള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ വനമേഖലയില്‍ എത്തിയതായിരുന്നു ഇരുവരും. ശങ്കരപ്പ് എന്നായാള്‍ ഇവരെ പിന്തുടര്ന്ന് എത്തി കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പെണ്‍കുട്ടി അയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും ഇയാള്‍ ഇത് അവഗണിച്ചു. ശേഷം […]

ഉത്തര്‍പ്രദേശിലെ ഹാത്രസ് സംഭവമടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ ശ്രമിച്ചവന്റെ കൈ അരിഞ്ഞെടുത്താണ് 15കാരിയായ ചേച്ചി പ്രതിരോധിച്ചത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.
നാല്‍ക്കാലികള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ വനമേഖലയില്‍ എത്തിയതായിരുന്നു ഇരുവരും. ശങ്കരപ്പ് എന്നായാള്‍ ഇവരെ പിന്തുടര്ന്ന് എത്തി കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പെണ്‍കുട്ടി അയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും ഇയാള്‍ ഇത് അവഗണിച്ചു. ശേഷം ആക്രമണം തുടര്‍ന്ന ഇയാളെ കൈയിലുണ്ടായിരുന്ന അരിവാളുകൊണ്ട് കൈത്തണ്ടക്ക് വെട്ടുകയായിരുന്നു പെണ്‍കുട്ടി. ഇതിനെത്തുടര്‍ന്നാണ് ഇയാളുടെ പിടിയില്‍നിന്ന് കുട്ടി മുക്തയായത്.
കുട്ടികളില്‍ നിന്ന് അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ പിന്നീട് അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ശേഷം ഇരുവരും മാതാപിതാക്കള്‍ക്കൊപ്പം രാമസുന്ദരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ശങ്കരപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റ്രര്‍ ചെയ്തിട്ടുണ്ട്.
- TAGS:
- Hyderabad
- Rape Attack