വാക്സിന് കയറ്റുമതിയില്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ 15 പേര് അറസ്റ്റില്‍
വാക്സിനേഷന് കയറ്റുമതിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചതിന് 15 പേര് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊവിഡ് വാക്സിനേഷന് കയറ്റുമതി സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യതത്. 17 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വാക്സിന് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്താണ് പ്രധാനമന്ത്രിയ്ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകളില്‍ എന്തിനാണ് ഞങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ വാക്സിനുകള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിയതെന്നാണ് ചോദിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം […]

വാക്സിനേഷന് കയറ്റുമതിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചതിന് 15 പേര് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊവിഡ് വാക്സിനേഷന് കയറ്റുമതി സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യതത്. 17 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വാക്സിന് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്താണ് പ്രധാനമന്ത്രിയ്ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകളില്‍ എന്തിനാണ് ഞങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ വാക്സിനുകള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിയതെന്നാണ് ചോദിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് 15 പേര് അറസ്റ്റിലായത്.
ദില്ലി പൊലീസില്‍ ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 17 കേസുകളാണ് രജ്സിറ്റര്‍ ചെയ്യ്തിരിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ പരാതികള്‍ ലഭ്യമായാല്‍ കൂടുതല്‍ കേസുകള്‍ ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യുമെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആരുടെ നിര്‍ദേശ പ്രകാരമാണ് ഈ പോസ്റ്ററുകള്‍ ദില്ലിയുടെ വിവിധ പ്രദേശങ്ങളില്‍ പതിപ്പിച്ചതെന്നതുള്പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുന്നതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടെ നിന്ന് രണ്ടുപേരാണ് സംഭവവുമായി അറസ്റ്റിലായത്. പടിഞ്ഞാറന്‍ സെന്‍ട്രല്‍ ഡല്‍ഹി പ്രദേശത്തു നിന്നും സമാന രീതിയില്‍ കേസുകള്‍ രജിസറ്റര്‍ ചെയ്യുകയും അറസ്റ്റുകള്‍ നടക്കുകയും ചെയ്തു. പോസ്റ്ററുകള്‍ പതിപ്പിക്കാന്‍ തനിക്ക് 500 രൂപ നല്‍കിയതായി വടക്കന്‍ ദില്ലിയില്‍ നിന്ന് അറസ്റ്റിലായ ഒരാള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
- TAGS:
- PM Modi