കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന കോഴിക്കോട് ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവട്ടൂര്‍, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാവുന്നത് വരെ ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ തുടരും. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികമാണ് ഈ 12 പഞ്ചായത്തുകളുടെയും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഞ്ച് പേരില്‍ കൂടുതലാളുകള്‍ കൂട്ടം കൂടി നില്ക്കാന് പാടില്ല. […]

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന കോഴിക്കോട് ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവട്ടൂര്‍, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാവുന്നത് വരെ ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ തുടരും. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികമാണ് ഈ 12 പഞ്ചായത്തുകളുടെയും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അഞ്ച് പേരില്‍ കൂടുതലാളുകള്‍ കൂട്ടം കൂടി നില്ക്കാന് പാടില്ല. ആരാധനാലയങ്ങളിലും വിവാഹങ്ങളിലുമുള്പ്പെടെയുള്ള ചടങ്ങുകളിലും ഇത് ബാധകമാണ്. അവശ്യ സര്‍വീസുകളൊഴികെ ഹോട്ടലുകളും കടകളും വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കണം. 9 വരെ പാഴ്സല്‍ നല്‍കാം.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതികൂടുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്താകെ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 3212, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.