Top

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി: അധികൃതര്‍ക്കെതിരെ ആരോപണം

ഉത്തര്‍പ്രദേശിലെ ഉന്നാവോവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി. ജില്ലയിലെ കൊവിഡ് വ്യാപനത്തിലെ വര്‍ധനവിന് തങ്ങളെ ഇരയാക്കുന്നെന്ന് കാട്ടിയാണ് ഡോക്ടര്‍മാര്‍ ആശുപത്രികളിലെ തങ്ങളുടെ സ്ഥാനമൊഴിഞ്ഞത്. 14 ഡോക്ടര്‍മാരാണ് രാജി വെച്ചത്. ഉന്നാവോവിലെ ഗ്രാമീണ മേഖലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലയും ചാര്‍ജ് ആയിരുന്നു ഡോക്ടര്‍മാര്‍ക്ക്. മഹാമാരി സമയത്ത് കഠിനാധ്വാനം ചെയ്തിട്ടും തങ്ങള്‍ക്കു നേരെ ആരോപണങ്ങളും ശിക്ഷാ നടപടികളുമെടുക്കുന്നെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറയുന്നു. മുഴവന്‍ സമയവും ജോലിയാണ്. എന്നാല്‍ ജോലിയെടുക്കിന്നില്ലെന്ന തരത്തിലാണ് അധികൃതരുടെ പെരുമാറ്റമെന്നാണ് ആരോപണം ‘ ഞങ്ങളുടെ […]

13 May 2021 6:24 AM GMT

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി: അധികൃതര്‍ക്കെതിരെ ആരോപണം
X

ഉത്തര്‍പ്രദേശിലെ ഉന്നാവോവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി. ജില്ലയിലെ കൊവിഡ് വ്യാപനത്തിലെ വര്‍ധനവിന് തങ്ങളെ ഇരയാക്കുന്നെന്ന് കാട്ടിയാണ് ഡോക്ടര്‍മാര്‍ ആശുപത്രികളിലെ തങ്ങളുടെ സ്ഥാനമൊഴിഞ്ഞത്. 14 ഡോക്ടര്‍മാരാണ് രാജി വെച്ചത്. ഉന്നാവോവിലെ ഗ്രാമീണ മേഖലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലയും ചാര്‍ജ് ആയിരുന്നു ഡോക്ടര്‍മാര്‍ക്ക്. മഹാമാരി സമയത്ത് കഠിനാധ്വാനം ചെയ്തിട്ടും തങ്ങള്‍ക്കു നേരെ ആരോപണങ്ങളും ശിക്ഷാ നടപടികളുമെടുക്കുന്നെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറയുന്നു. മുഴവന്‍ സമയവും ജോലിയാണ്. എന്നാല്‍ ജോലിയെടുക്കിന്നില്ലെന്ന തരത്തിലാണ് അധികൃതരുടെ പെരുമാറ്റമെന്നാണ് ആരോപണം

‘ ഞങ്ങളുടെ ടീം ഉച്ചയ്ക്ക് പുറപ്പെടുന്നു. കൊവിഡ് പോസിറ്റീവ് രോഗികളെ ട്രാക്ക് ചെചയ്യുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്നു. സാമ്പിള്‍ ശേഖരിക്കുന്നു, മരുന്നുകള്‍ വിതരണം ചെയ്യുന്നു. എന്നിട്ട് ഞങ്ങള്‍ തിരിച്ചെത്തിയാല്‍ അവലോകന മീറ്റിംഗുകള്‍ക്ക് വരാന്‍ എസ്ഡിഎമ്മില്‍ നിന്നും കോളുകള്‍ ലഭിക്കും. 30 കിലോ മീറ്റര്‍ ദൂരെയാണ് ഉള്ളതെങ്കില്‍ പോലും ഈ ദൂരം സഞ്ചരിച്ച് യോഗത്തിനെത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഞങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കണം. ഞങ്ങള്‍ ജോലി ചെയ്യാത്തതിനാല്‍ കൊവിഡ് പടരുന്നെന്നന അഭിപ്രായമുണ്ടെന്ന് തോന്നുന്നു,’ രാജി കത്തില്‍ ഒപ്പിട്ട ഡോ. ശരത് വൈശ്യ പറയുന്നു.

Next Story

Popular Stories