Top

മന്ത്രിസഭ പുനഃസംഘടനയില്‍ പ്രീതം മുണ്ടെയെ തഴഞ്ഞു; മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി

പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബീഡ് ജില്ലയില്‍ നിന്ന് ബി ജെ പിയുടെ പതിനാല് സംഘടനാ ഭാരവാഹികളാണ് രാജിവെച്ചിരിക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി സജാരിയോ തണ്ഡേലെയും പാര്‍ട്ടി യുവജനവിഭാഗം വൈസ് പ്രസിഡന്റ് വിവേക് പക്കേരെയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. രാജിവെച്ചവരില്‍ ജില്ലാസിലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ […]

11 July 2021 12:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിസഭ പുനഃസംഘടനയില്‍ പ്രീതം മുണ്ടെയെ തഴഞ്ഞു; മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി
X

പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബീഡ് ജില്ലയില്‍ നിന്ന് ബി ജെ പിയുടെ പതിനാല് സംഘടനാ ഭാരവാഹികളാണ് രാജിവെച്ചിരിക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി സജാരിയോ തണ്ഡേലെയും പാര്‍ട്ടി യുവജനവിഭാഗം വൈസ് പ്രസിഡന്റ് വിവേക് പക്കേരെയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. രാജിവെച്ചവരില്‍ ജില്ലാസിലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ പ്രീതം മുണ്ടെ കാഡെയെ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ഭഗവത് കാഡെയെയാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് പ്രീതം മുണ്ടെ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായത്.

‘പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരിക്കുകയായിരുന്നു. പ്രീതത്തിന്റെ പേര് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് തങ്ങളെ തകര്‍ത്തുകളഞ്ഞെന്നും സംഘടനയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നു’മാണ് ബീഡ് ജനറല്‍ സെക്രട്ടറി തണ്ഡേലെ ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. പ്രീതത്തെ തഴഞ്ഞ് വന്‍ഞ്ചാര സമുദായത്തില്‍ നിന്ന് മറ്റൊരാളെ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായാണ് പ്രീതം വിഭാഗം കാണുന്നതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സൂചന നല്കി.

പ്രീതത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് സഹോദരി പങ്കജ് മുണ്ടെയെ തകര്‍ക്കാനാണെന്ന് ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ഒ ബി സി വിഭാഗത്തില്‍ നിന്ന് മറ്റൊരു നേതാവിനെ സമാന്തരമായി ഉയര്‍ത്താനുള്ള നീക്കമെന്നാണ് ഭഗവതിന്റെ മന്ത്രിസഭാ പ്രവേശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഗോപിനാഥ് മുണ്ടെയുടെ മകളും മുന്‍ സംസ്ഥാന മന്ത്രിയുമായ പങ്കജ് മുണ്ടെയും ബിജെപി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുന്നതിനിടെയാണ് സഹോദരി പ്രീതത്തെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞത്.

മന്ത്രിയായിരിക്കെ ആയിരുന്നു ഗോപിനാഥ് മുണ്ടെ മരിച്ചത്. 2014 ജൂണ്‍ മൂന്നാം തിയതി ഡെല്‍ഹിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം.

Popular Stories

    Next Story