സംസ്ഥാനത്തെ അടുത്ത പൊലീസ് മേധാവി; പട്ടികയില്‍ 13 പേര്; കേരളത്തിലേക്കില്ലെന്ന് രണ്ട് എഡിജിപിമാര്‍
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനായി 13 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും. അടുത്തയാഴ്ച അന്തിമപട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കും.ഋഷിരാജ് സിംഗ്, ടോമിന് തച്ചങ്കരി, അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത്, നിധിന് അഗര്‍വാള്‍, ആനന്ത കൃഷ്ണന്, കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേ സാഹിബ്, ഹരിനാഥ് മിശ്ര, റാവദ ചന്ദ്രശേഖര്‍, സഞ്ചിവ് കുമാര്‍ പട് ജോഷി എന്നിവരാണ് നിലവിലുള്ള പട്ടികയിലുള്ളത്. ഇതിനിടെ ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് അറിയിച്ച് എഡിജിപിമാരായ […]
23 May 2021 2:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനായി 13 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും. അടുത്തയാഴ്ച അന്തിമപട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കും.
ഋഷിരാജ് സിംഗ്, ടോമിന് തച്ചങ്കരി, അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത്, നിധിന് അഗര്‍വാള്‍, ആനന്ത കൃഷ്ണന്, കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേ സാഹിബ്, ഹരിനാഥ് മിശ്ര, റാവദ ചന്ദ്രശേഖര്‍, സഞ്ചിവ് കുമാര്‍ പട് ജോഷി എന്നിവരാണ് നിലവിലുള്ള പട്ടികയിലുള്ളത്.
ഇതിനിടെ ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് അറിയിച്ച് എഡിജിപിമാരായ റാവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര, എന്നിവര്‍ കേന്ദ്രത്തിന് കത്ത് നല്കി. ജൂലൈ 30 നാണ് നിലവിലെ പൊലീസ് മേധാവി ലോക്നാത് ബെഹ്റ വിരമിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷനാണ് ഡിജിപിയെ തെരഞ്ഞെടുക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അയക്കണം. 30 വര്‍ഷം സര്‍വീസുള്ള ഉദ്യോഗസ്ഥരെയാണ് പരിഗണിക്കേണ്ടത്. യുപിഎസ്സി കമ്മിറ്റി ഇതില്‍ നിന്ന് മൂന്ന് പേരുടെ പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നാണ് ഡിജിപിയെ നിയമിക്കുക. സംസ്ഥാന ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളാണ്. യുപിഎസ്സി നല്കുന്ന പട്ടിക സംസ്ഥാനത്തിന് തിരുത്താനാവില്ല.
- TAGS:
- DGP