Top

കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധിച്ച 12 പേര്‍ അറസ്റ്റില്‍; ദ്വീപിലേക്ക് പ്രവേശനമില്ല?, കടുത്ത യാത്രാ നിയന്ത്രണങ്ങള്‍

കില്‍ത്താന്‍: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധിച്ച 12 പേരെ അറസ്റ്റ് ചെയ്തു. വിശദീകരണമൊന്നും ഇല്ലാതെയാണ് അറസ്റ്റെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതെയുള്ളു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് വിവരമില്ല. അതേസമയം ദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് എഡിഎം ഉത്തരവിറക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. നാളെ മുതല്‍ (30 മെയ്) ദ്വീപിലേക്ക പ്രവേശിക്കാന്‍ എംഡിഎമ്മിന്റെ […]

29 May 2021 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധിച്ച 12 പേര്‍ അറസ്റ്റില്‍; ദ്വീപിലേക്ക് പ്രവേശനമില്ല?, കടുത്ത യാത്രാ നിയന്ത്രണങ്ങള്‍
X

കില്‍ത്താന്‍: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധിച്ച 12 പേരെ അറസ്റ്റ് ചെയ്തു. വിശദീകരണമൊന്നും ഇല്ലാതെയാണ് അറസ്റ്റെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതെയുള്ളു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് വിവരമില്ല.

അതേസമയം ദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് എഡിഎം ഉത്തരവിറക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. നാളെ മുതല്‍ (30 മെയ്) ദ്വീപിലേക്ക പ്രവേശിക്കാന്‍ എംഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. ഇത് ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ വരവിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് സൂചന. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ദ്വീപില്‍ സന്ദര്‍ശനം നടത്താതിരിക്കാനാണ് പുതിയ നീക്കമെന്ന് സൂചനയുണ്ട്.

ദ്വീപില്‍ ഇപ്പോള്‍ കഴിയുന്ന ലക്ഷദ്വീപ് നിവാസികള്‍ അല്ലാത്തവര്‍ക്ക് ഒരു ആഴ്ച്ച കൂടി പെര്‍മിറ്റ് പുതുക്കാം. ഇത് പരാമവധി പുതുക്കാവുന്ന സമയമാണ്. പെര്‍മിറ്റ് പുതുക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. ബ്ലോക്ക് ഡെവലെപ്‌മെന്റ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കായിരിക്കും പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള അധികാരം. യുടിഎല്‍ ദ്വീപുകളിലെ പെര്‍മിറ്റ് കൈവശമുണ്ടെങ്കില്‍ ബന്ധപ്പെട്ട ദ്വീപുകളിലെ രജിസ്‌ട്രേഷന്‍ ഓഫീസര്‍/സ്‌റ്റേഷന്‍ ഹൗസ് പെര്‍മിറ്റ് റദ്ദാക്കണമെന്നും പുതിയ ഉത്തവില്‍ വ്യക്തമാക്കുന്നുണ്ട്.

Next Story