Top

‘ഡല്‍ഹിയിലേക്ക് പോകില്ല’, ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബാനര്‍ജി രാജിവെച്ചു; മമതയുടെ മുഖ്യഉപദേഷ്ടാവായി പ്രവര്‍ത്തിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപായ രാജിവെച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹം ഇനി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മെയ് 31 ന് ന് ചീഫ് സെക്രട്ടറിയുടെ വിരമിക്കല്‍ പ്രഖ്യാപിട്ട മമത ബാനര്‍ജി അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ ചുമതയില്‍ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതായും മമത ബാനര്‍ജി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി […]

31 May 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഡല്‍ഹിയിലേക്ക് പോകില്ല’, ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബാനര്‍ജി രാജിവെച്ചു; മമതയുടെ മുഖ്യഉപദേഷ്ടാവായി പ്രവര്‍ത്തിക്കും
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപായ രാജിവെച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹം ഇനി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മെയ് 31 ന് ന് ചീഫ് സെക്രട്ടറിയുടെ വിരമിക്കല്‍ പ്രഖ്യാപിട്ട മമത ബാനര്‍ജി അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ ചുമതയില്‍ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതായും മമത ബാനര്‍ജി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത നീക്കം.

അതേസമയം കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപായ ഇന്ന് ദില്ലിയില്‍ ഹാജരായിരുന്നില്ല. അടിയന്തിര യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും എത്താന്‍ ആകില്ലെന്നുമായിരുന്നു ആലാപന്‍ ബാനര്‍ജിയുടെ വിശദീകരണം. തുടര്‍ന്ന് ചീഫ് അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് സൂചന ഉയരുന്നതിനിടെയായിരുന്നു രാജി.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യാസ് ചുഴലിക്കാറ്റ് നാശനഷ്ട്ടങ്ങള്‍ വിലയിരുത്തുന്ന അവലോകന യോഗത്തില്‍ വൈകിയെത്തുകയും തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ മമത പോകുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് മമതയുടെ വിശ്വസ്ഥനായി അറിയപ്പെടുന്ന ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിച്ചത്.

നേരത്തെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയുടെ സര്‍വ്വീസ് നീട്ടിനല്കാന്‍ ആവശ്യപ്പെട്ട് മമത കേന്ദ്രസര്‍ക്കാരിന് കത്ത് നല്കിയിരുന്നു. അതിനിടയിലാണ് മോദി-ദീദി ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്.

Also Read: തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് വ്യവസായി നന്ദകുമാറെന്ന് നടി പ്രിയങ്ക; ‘ഷിജു വര്‍ഗീസുമായി ബന്ധമില്ല, മാനസികമായി ബുദ്ധിമുട്ടിച്ചു’

Next Story