Top

ഷൈലജ ടീച്ചര്‍ മുതല്‍ ഷെല്‍ന നിഷാദ് വരെ; സിപിഐഎം സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ 12

എല്‍ഡിഎഫ് മന്ത്രിയഭയിലെ വനിതാമന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും മത്സരിക്കും.

10 March 2021 12:58 AM GMT

ഷൈലജ ടീച്ചര്‍ മുതല്‍ ഷെല്‍ന നിഷാദ് വരെ; സിപിഐഎം സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ 12
X

മികച്ച സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് സിപിഐഎം സ്ഥാനാര്‍ഥി പട്ടിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള കരുത്തുറ്റ സ്ഥാനാര്‍ഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.

ഭരണമികവിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രശംസിച്ച ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഇത്തവണയും മട്ടന്നൂരില്‍ നിന്നും ജനവിധി തേടും. എല്‍ഡിഎഫ് മന്ത്രിയഭയിലെ വനിതാമന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും മത്സരിക്കും. കൊയ്‌ലാണ്ടിയില്‍ നിന്നും കാനത്തില്‍ ജമീലയും കൊങ്ങാട് നിന്നും ശാന്തകുമാരിയും മത്സരിക്കുമെന്നാണ് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിക്കുന്നത്. ഇരിഞ്ഞാലക്കുടയില്‍ ഡോ ആര്‍ ബിന്ദു, ആലുവ ഷെല്‍ന നിഷാദ്, ആറന്മുള വീണാ ജോര്‍ജ്, ആറ്റിങ്ങല്‍ ഒഎസ് അംബിക, കായംകുളത്ത് യു പ്രതിഭ, വണ്ടൂരില്‍ പി മിഥുന, വേങ്ങരയില്‍ നിന്നും പി ജിജി അരൂരില്‍ ദെലീമ ജോജോ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകള്‍. ആറ്റിങ്ങലില്‍ ബി സത്യനെ കളത്തിലിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഒഎസ് അംബിക എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

കൊയിലാണ്ടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി സതീദേവിയെയാണ് പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കാനത്തില്‍ ജമീലയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു. അരൂരില്‍ നിന്നും മത്സരത്തിനിറങ്ങുന്ന ഗായിക ദെലീമ ജോജോയും നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. തരൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീലയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജമീലയെ മാറ്റുകയായിരുന്നു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ആര്‍ ബിന്ദു സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ്. എ വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് ആര്‍ ബിന്ദു വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

74 പേരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. 9 പേര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രരുമാണ്.

സമ്പൂര്‍ണ്ണ ലിസ്റ്റ് ഇങ്ങനെ:

കാസര്‍കോട്
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

കണ്ണൂര്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍

കോഴിക്കോട്
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല

വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

മലപ്പുറം
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന

പാലക്കാട്
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു

തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍

കോട്ടയം
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍

ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല

എറണാകുളം
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്

ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍

പത്തനംതിട്ട
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്

കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

Popular Stories

    Next Story