റാഗിങ് ; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. മംഗളൂരു ദര്‍ളക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സിംഗ്, ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ജൂനിയറായ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയെതന്നാണ് കേസ്. മുടി മുറിക്കുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിക്കുക തുടങ്ങിയവ ചെയ്യിച്ചതായി വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. കോളേജ് മാനേജ്മെന്റിന് ലഭിച്ച പരാതി പൊലീസിനെ അറിയിക്കുകയായിരുന്നു. പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. […]

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. മംഗളൂരു ദര്‍ളക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സിംഗ്, ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
ജൂനിയറായ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയെതന്നാണ് കേസ്. മുടി മുറിക്കുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിക്കുക തുടങ്ങിയവ ചെയ്യിച്ചതായി വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. കോളേജ് മാനേജ്മെന്റിന് ലഭിച്ച പരാതി പൊലീസിനെ അറിയിക്കുകയായിരുന്നു.
പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. ഇതില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെയും റാഗ് ചെയ്തു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ്, കോട്ടയം അയല്ക്കുന്നത്തെ റോബിന് ബിജു, വൈക്കം എടയാറിലെ ആല്വിന് ജോയ്, മഞ്ചേരി പഞ്ചനാട്ട് ജാബിന് മഹ്റൂഫ്, കോട്ടയം ഗാന്ധിനഗര്‍ ജെറോണ്‍ സിറില്‍, മലപ്പുറം തിരൂരങ്ങാടി, മമ്പറം അബ്ദുള്‍ ബാസിത്, കാഞ്ഞങ്ങാട്ട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ്, ഏറ്റുമാനൂര്‍ കനകരി കെഎസ് അക്ഷയ്, കാസര്‍കോട് കടുമേനി ജാഫിന്‍ റോയിച്ചന്, വകടര ചിമ്മത്തൂര്‍ ആസിന് ബാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് റാഗിങ് കേസില്‍ മംഗളൂരുവില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്.
- TAGS:
- Mangaluru