വിശുദ്ധ ദിനത്തില്‍ അല്‍ അഖ്സയിലേക്ക് ജൂതരെത്തി; ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം
ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ജറുസലേമില്‍ വീണ്ടും കലുഷിതാന്തരീക്ഷം . അല്‍ അഖ്സ പള്ളിയില്‍ പാലസ്തീന് ജനതയും ഇസ്രായേല്‍ പൊലീസും തമ്മിലാണ് സംഘട്ടനമുണ്ടായത്. ജൂതര്‍ ടെംപിള്‍ മൗണ്ട് എന്ന തങ്ങളുടെ ആരാധനാലയമായി കാണുന്ന അല്‍ അഖ്സയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ദിനത്തില്‍ ഇവര്‍ എത്തിയതോടെയാണ് സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്. വിശ്വാസികള്‍ക്ക് വഴിയൊരുക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച പള്ളിയിലുള്ള പാലസ്തീനികളുമായി പൊലീസ് ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുറച്ചു പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പള്ളി പരിസരത്തുണ്ടായിരുന്ന പാലസ്തീനികള്‍ക്ക് നേരെ […]
18 July 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ജറുസലേമില്‍ വീണ്ടും കലുഷിതാന്തരീക്ഷം . അല്‍ അഖ്സ പള്ളിയില്‍ പാലസ്തീന് ജനതയും ഇസ്രായേല്‍ പൊലീസും തമ്മിലാണ് സംഘട്ടനമുണ്ടായത്. ജൂതര്‍ ടെംപിള്‍ മൗണ്ട് എന്ന തങ്ങളുടെ ആരാധനാലയമായി കാണുന്ന അല്‍ അഖ്സയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ദിനത്തില്‍ ഇവര്‍ എത്തിയതോടെയാണ് സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്.
വിശ്വാസികള്‍ക്ക് വഴിയൊരുക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച പള്ളിയിലുള്ള പാലസ്തീനികളുമായി പൊലീസ് ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുറച്ചു പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പള്ളി പരിസരത്തുണ്ടായിരുന്ന പാലസ്തീനികള്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകമുള്‍പ്പെടെ പ്രയോഗിച്ചതായി പാലസ്തീന് ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്ലാം മതവിശ്വാസ പ്രകാരം വിശുദ്ധ കേന്ദ്രമായ അല്‍ അഖ്സ പള്ളി ജൂത മതസ്ഥരുടെയും വിശുദ്ധ ആരാധനാലയമാണ്. ടെപിംള്‍ മൗണ്ട് എന്നാണ് ഈ ആരാധനാ കേന്ദ്രത്തെ ജൂതര്‍ വിളിക്കുന്നത്. ഇവിടെയുണ്ടായിരുന്ന രണ്ട് ജൂത ആരാധനാലയങ്ങള്‍ തകര്‍ത്തതിന്റെ ഓര്‍മ്മ പുതുക്കല്‍ ദിവസമായിരുന്നു ഞായറാഴ്ച. ആയിരത്തോളം ജൂതരാണ് ഇതിനായി ടെപിംള്‍ മൗണ്ടിലെത്തിയത്. ജൂലൈ 17 വൈകുന്നേരം മുതല്‍ 18 വരെയാണ് ഈ ദിനം ജൂതര്‍ ആചരിക്കുന്നത്. സ്ഥലത്തെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉന്നത തല യോഗം ചേര്‍ന്നു.