Top

1000 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ തികച്ച് ആന്‍ഡേഴ്‌സണ്‍; ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് ആരാധകര്‍

ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ഇടമുള്ള ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ് അപൂര്‍വ നേട്ടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റുകളെന്ന ചരിത്ര നേട്ടമാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷെയറിനായി ഇറങ്ങിയ ആന്‍ഡേഴ്‌സണ്‍ കെന്റ് താരം ഹെയ്‌നോ ക്യുനെ പുറത്താക്കിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 262 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 1000 വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് എത്തിയത്. 42 തവണ നാല് […]

6 July 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

1000 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ തികച്ച് ആന്‍ഡേഴ്‌സണ്‍; ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് ആരാധകര്‍
X

ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ഇടമുള്ള ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ് അപൂര്‍വ നേട്ടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റുകളെന്ന ചരിത്ര നേട്ടമാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷെയറിനായി ഇറങ്ങിയ ആന്‍ഡേഴ്‌സണ്‍ കെന്റ് താരം ഹെയ്‌നോ ക്യുനെ പുറത്താക്കിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

262 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 1000 വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് എത്തിയത്. 42 തവണ നാല് വിക്കറ്റ് പ്രകടനവും 50 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയ ആന്‍ഡേഴ്സന്‍ ആറു തവണ ഒരു മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഡിസംബറില്‍ നടക്കാന്‍ പോകുന്ന ആഷസ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ ആന്‍ഡേഴ്സന്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകരും നിരവധി മുന്‍ താരങ്ങളും ആന്‍ഡേഴ്സണിന്റെ നേട്ടത്തെ പ്രശംസിച്ചു.

ഇംഗ്ലണ്ടിനായി രാജ്യാന്തര തലത്തില്‍ 162 ടെസ്റ്റില്‍ നിന്ന് 617 വിക്കറ്റുകള്‍ ആന്‍ഡേഴ്സന്‍ നേടിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരവും ആന്‍ഡേഴ്സനാണ്. 2003ല്‍ സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം.

Next Story

Popular Stories