‘ജനുവരിയോടെ പത്ത് കോടി ഡോസുകള്‍ തയ്യാറാകും’; അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ജനുവരിയോടെ പത്ത് കോടി കൊവിഡ് വാക്സിന് ഡോസുകള്‍ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂണാവാല. പ്രത്യേക സാഹചര്യങ്ങളില്‍ 90 ശമാനം കാര്യക്ഷമതയുള്ള ഓക്സ്ഫോഡ് കൊവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഫെബ്രുവരി അവസാനത്തിനുള്ളില്‍ അതിലുമേറെ ലഭ്യമാക്കാനാകുമെന്ന് അഡാര്‍ പൂണാവാല വ്യക്തമാക്കി. ഓക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തങ്ങള്‍ തയ്യാറാക്കിയ വാക്സിന്റെ രണ്ട് ഡോസുകള്‍ ഉപയോഗിക്കണമെന്നാണ് മരുന്ന് കമ്പനി ഭീമനായ ആസ്ട്ര സെനക്കയുടെ നിര്‍ദ്ദേശം. ഫാര്‍മസിയില്‍ ഒരു ഡോസിന് 1000 രൂപയോളം വില വരും. പക്ഷെ, കേന്ദ്ര സര്‍ക്കാരിന് […]

ജനുവരിയോടെ പത്ത് കോടി കൊവിഡ് വാക്സിന് ഡോസുകള്‍ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂണാവാല. പ്രത്യേക സാഹചര്യങ്ങളില്‍ 90 ശമാനം കാര്യക്ഷമതയുള്ള ഓക്സ്ഫോഡ് കൊവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഫെബ്രുവരി അവസാനത്തിനുള്ളില്‍ അതിലുമേറെ ലഭ്യമാക്കാനാകുമെന്ന് അഡാര്‍ പൂണാവാല വ്യക്തമാക്കി. ഓക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തങ്ങള്‍ തയ്യാറാക്കിയ വാക്സിന്റെ രണ്ട് ഡോസുകള്‍ ഉപയോഗിക്കണമെന്നാണ് മരുന്ന് കമ്പനി ഭീമനായ ആസ്ട്ര സെനക്കയുടെ നിര്‍ദ്ദേശം. ഫാര്‍മസിയില്‍ ഒരു ഡോസിന് 1000 രൂപയോളം വില വരും. പക്ഷെ, കേന്ദ്ര സര്‍ക്കാരിന് 90 ശതമാനത്തോളം വാക്സിനുകളും 250 രൂപയ്ക്ക് നല്‍കുമെന്ന് അഡാര്‍ പൂണാവാല പറഞ്ഞു.
നാല് കോടി ഡോസുകള്‍ ഇതിനോടകം തന്നെ നിര്‍മ്മിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ലഭ്യമാകാന്‍ രണ്ട് മൂന്ന് മാസങ്ങള്‍ കൂടിയെടുക്കും. ജനുവരിയോടെ കുറഞ്ഞത് 10 കോടി ഡോസുകള്‍ ലഭിക്കും.
അഡാര്‍ പൂണാവാല
30 കോടി മുതല്‍ 40 കോടി വരെ ഡോസുകള്‍ ജൂലൈ മാസത്തോടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡോസ് ഒന്നിന് ആയിരം രൂപ വിലയിടും. 500-600 രൂപയ്ക്ക് സ്വകാര്യ വിപണിയില്‍ നല്‍കും. 200 രൂപ വിതരണക്കാരന്. 250 അതില്‍ താഴെയോ വിലയ്ക്കാകും സര്‍ക്കാരിന് നല്‍കുക. സ്വകാര്യ വിപണിയിലേക്ക് പത്ത് ശതമാനം വാക്സിന് നല്കല് മാര്‍ച്ചിന് മുന്‍പ് സാധ്യമായേക്കില്ല. വാക്സിന് വിതരണം കുറച്ചുനാളത്തേക്ക് സര്‍ക്കാരിന് കീഴില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണത്. ലൈസന്‍സിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയം വേണമെന്നതിനാലാണ് ഇത്രയും വൈകുന്നതെന്നും സൈറസ് പൂണവാല ഗ്രൂപ്പ് സിഇഒ വ്യക്തമാക്കി.
അതുവരെ പൊതുജനത്തിന് വാക്സിന് ലഭിക്കല്‍ എളുപ്പമായേക്കില്ല. അവര്‍ സര്‍ക്കാരിന്റെ വിതരണ പോയിന്റുകളില്‍ പോകേണ്ടി വരും. അര്‍ഹരാണെങ്കില്‍ അവര്‍ക്ക് വാക്സിന് ലഭിക്കും. അല്ലെങ്കില്‍ മാര്‍ച്ച് വരെ കാത്തിരിക്കണം. കാരണം ഏറ്റവും ദുര്‍ബലരായവര്‍ക്ക് വാക്സിന് നല്കുന്നതിലാണ് മുന്‍ഗണന.
അഡാര്‍ പൂണാവാല