Top

28 മണിക്കൂറിനുള്ളില്‍ 10 നില ഫ്‌ലാറ്റ്; അമ്പരപ്പിച്ച് ചൈനീസ് കമ്പനി; വീഡിയോ

28 മണിക്കൂറിനുള്ളില്‍ 10 നിലകളുള്ള ഒരു ഫ്‌ലാറ്റ് കെട്ടിപ്പടുത്ത് ചൈനയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍. ബ്രോഡ് ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചൈനയിലെ ചാങ്ഷാ സിറ്റിയിലാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു പടുകൂറ്റന്‍ കെട്ടിടമുയര്‍ന്നത്. പ്രീ ഫാബ്രിക്കേറ്റ് കണ്‍സ്ട്രക്ഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് കമ്പനി ഇത് സാധ്യമാക്കിയത്. കെട്ടിടത്തിലേക്ക് വേണ്ട റൂമുകളും മറ്റും നേരത്തെ ഫാക്ടറികളില്‍ വെച്ച് നിര്‍മ്മിച്ചതാണ്. ഇവയോരാന്നായി കെട്ടിടം നിര്‍മ്മിക്കുന്നിടത്തെത്തിച്ച് ഘടിപ്പിക്കുകയായിരുന്നു. ശ്രദ്ധ […]

20 Jun 2021 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

28 മണിക്കൂറിനുള്ളില്‍ 10 നില ഫ്‌ലാറ്റ്; അമ്പരപ്പിച്ച് ചൈനീസ് കമ്പനി; വീഡിയോ
X

28 മണിക്കൂറിനുള്ളില്‍ 10 നിലകളുള്ള ഒരു ഫ്‌ലാറ്റ് കെട്ടിപ്പടുത്ത് ചൈനയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍. ബ്രോഡ് ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചൈനയിലെ ചാങ്ഷാ സിറ്റിയിലാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു പടുകൂറ്റന്‍ കെട്ടിടമുയര്‍ന്നത്.

പ്രീ ഫാബ്രിക്കേറ്റ് കണ്‍സ്ട്രക്ഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് കമ്പനി ഇത് സാധ്യമാക്കിയത്. കെട്ടിടത്തിലേക്ക് വേണ്ട റൂമുകളും മറ്റും നേരത്തെ ഫാക്ടറികളില്‍ വെച്ച് നിര്‍മ്മിച്ചതാണ്. ഇവയോരാന്നായി കെട്ടിടം നിര്‍മ്മിക്കുന്നിടത്തെത്തിച്ച് ഘടിപ്പിക്കുകയായിരുന്നു.

ശ്രദ്ധ കിട്ടാന്‍ വേണ്ട തട്ടിക്കൂട്ടി ഒരു കെട്ടിടം നിര്‍മ്മിക്കുകയല്ല ബ്രോഡ് ഗ്രൂപ്പ് ചെയ്തത്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിടമാണിത്. മാത്രമല്ല ഓരോ റൂമും വേര്‍പെടുത്തി മറ്റൊരു കെട്ടിടത്തിലേക്ക് ഘടിപ്പിക്കാനും പറ്റും. 200 നില കെട്ടിടം വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാമെന്നാണ് കമ്പനി പറയുന്നത്.

Popular Stories

    Next Story