ഒരു പ്ലേറ്റ് ബിരിയാണി 10 രൂപയ്ക്ക്; ആളുകള്‍ ഇടിച്ചു കയറി, കടയുടമ പൊലീസ് പിടിയില്‍
കൊവിഡ് 19 എല്ലാ മേഖലയെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലത്താണ് തമിഴ്നാട് വിരുധുനഗര്‍ സ്വദേശി സാഹിര്‍ ഹുസൈന് ഭക്ഷണ ശാല ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈയിലാണ് ബിരിയാണി ഷോപ്പ് ആരംഭിച്ചത്. കച്ചവടം കൂട്ടാന്‍ സാഹിര്‍ ഒരു ഉപായവും കണ്ടെത്തിയിരുന്നു. പക്ഷെ അത് കട ഷോപ്പ് തുറന്ന ഉടനെ തന്നെ പൊലീസ് പിടിയിലാക്കി. ഉദ്ഘാടന ദിവസം ഒരു പ്ലേറ്റ് ബിരിയാണി 10 രൂപക്ക് നല്‍കുമെന്ന് സാഹിര്‍ പരസ്യം ചെയ്തു. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു […]

കൊവിഡ് 19 എല്ലാ മേഖലയെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലത്താണ് തമിഴ്നാട് വിരുധുനഗര്‍ സ്വദേശി സാഹിര്‍ ഹുസൈന് ഭക്ഷണ ശാല ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അരുപ്പുകോട്ടൈയിലാണ് ബിരിയാണി ഷോപ്പ് ആരംഭിച്ചത്. കച്ചവടം കൂട്ടാന്‍ സാഹിര്‍ ഒരു ഉപായവും കണ്ടെത്തിയിരുന്നു. പക്ഷെ അത് കട ഷോപ്പ് തുറന്ന ഉടനെ തന്നെ പൊലീസ് പിടിയിലാക്കി.
ഉദ്ഘാടന ദിവസം ഒരു പ്ലേറ്റ് ബിരിയാണി 10 രൂപക്ക് നല്‍കുമെന്ന് സാഹിര്‍ പരസ്യം ചെയ്തു. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മാത്രമാകും ഈ ഓഫറെന്ന് വ്യക്തമാക്കിയിരുന്നു. രാവിലെ 11 തൊട്ട് വലിയ ജനക്കൂട്ടമാണ് സാഹിറിന്റെ കടയിലേക്ക് ഒഴുകിയെത്തിയത്. കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങളൊന്നും ഭൂരിപക്ഷവും പാലിച്ചിരുന്നില്ല.
ജനക്കൂട്ടം റോഡിലേക്ക്് വ്യാപിച്ചതോടെ ട്രാഫിക്ക് ബ്ലോക്കും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. 10 രൂപക്ക് നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന 2500 ബിരിയാണി പാക്കറ്റുകളില്‍ 500 എണ്ണം വിറ്റപ്പോഴാണ് പൊലീസ് എത്തിയത്. ആളുകളെ പരിസരത്ത് നിന്ന് ഒഴിപ്പിച്ചു. സാഹിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി സാഹിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കി ബിരിയാണി പാക്കറ്റുകള്‍ ഭക്ഷണത്തിന് വകയില്ലാത്ത പാവങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൊലീസ് സൗജന്യമായി വിതരണം ചെയ്തു.