Top

തൃപുര ബിജെപിയില്‍ ഭിന്നത രൂക്ഷം; ബിപ്ലബിന്റെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് 10 എംഎല്‍എമാര്‍

അഗര്‍ത്തല: തൃപുര ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പത്ത് എംഎല്‍എമാര്‍ വിട്ടുനിന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പ് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്. പാര്‍ട്ടിയില്‍ വിഭാഗിയത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച്ച ബിപ്ലബിന്റെ യോഗം ബഹിഷ്‌ക്കരിക്കാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചത്. കുറച്ചുകാലങ്ങളായി പാര്‍ട്ടിയിലെ വിഭാഗിയത മറനീക്കി പുറത്തുവന്നിരുന്നു. 60 അംഗ മന്ത്രിസഭയില്‍ 36 എംഎല്‍എമാരുമായാണ് ബിപ്ലബ് സര്‍ക്കാര്‍ 2018ല്‍ അധികാരത്തിലെത്തിയത്. 2019ലെ ലോക്‌സഭതെരഞ്ഞടുപ്പിന് പിന്നാലെയാണ് […]

27 Jun 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃപുര ബിജെപിയില്‍ ഭിന്നത രൂക്ഷം; ബിപ്ലബിന്റെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് 10 എംഎല്‍എമാര്‍
X

അഗര്‍ത്തല: തൃപുര ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പത്ത് എംഎല്‍എമാര്‍ വിട്ടുനിന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പ് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്. പാര്‍ട്ടിയില്‍ വിഭാഗിയത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച്ച ബിപ്ലബിന്റെ യോഗം ബഹിഷ്‌ക്കരിക്കാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചത്.

കുറച്ചുകാലങ്ങളായി പാര്‍ട്ടിയിലെ വിഭാഗിയത മറനീക്കി പുറത്തുവന്നിരുന്നു. 60 അംഗ മന്ത്രിസഭയില്‍ 36 എംഎല്‍എമാരുമായാണ് ബിപ്ലബ് സര്‍ക്കാര്‍ 2018ല്‍ അധികാരത്തിലെത്തിയത്. 2019ലെ ലോക്‌സഭതെരഞ്ഞടുപ്പിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ന്നത്.

ALSO READ: ‘ഇസ്രത്ത് ജഹാന്‍ തീവ്രവാദി ആയിരുന്നെന്ന് ഹെഡ്‌ലി പറഞ്ഞിട്ടുണ്ട്’; മൊഴി കൃത്രിമമാണെന്ന ആരോപണം തെറ്റെന്ന് ലോക്‌നാഥ് ബെഹ്‌റ

യോഗത്തില്‍ നിന്നും വിട്ടുനിന്ന എംഎല്‍എമാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിപ്ലബിന്റെ ഏകപക്ഷീയ നീക്കങ്ങള്‍ക്കെതരെയാണ് ഇവരുടെ പ്രതിഷേധം. സുദീപ് റോയ് ബര്‍മ്മനെ യാതൊരു വിശദീകരണവുമില്ലാതെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സുദീപ് റോയ് ബര്‍മാന്‍, രാം പ്രസാദ് പോള്‍ അടക്കമുള്ള എംഎല്‍എമാരാണ് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ALSO READ: ‘ന്യായീകരിക്കാന്‍ റഹീം, പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൊടി സുനിയും അര്‍ജ്ജുന്‍ ആയങ്കിമാരും’; സിപിഐമ്മിന് സ്വന്തമായി കൊട്ടേഷന്‍ സംഘങ്ങളുമുണ്ടെന്ന് കൊടിക്കുന്നില്‍

Popular Stories

    Next Story