നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി; ഭക്ഷ്യ കിറ്റ് വിതരണം തുടരും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഒപ്പം നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ‘കൊവിഡ്-19 വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറമേ നീല, വെള്ള കാര്‍ഡിന് ഉടമകളായ 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി വീതം 15 രൂപക്ക് ലഭ്യമാക്കും. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് […]

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഒപ്പം നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
‘കൊവിഡ്-19 വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറമേ നീല, വെള്ള കാര്‍ഡിന് ഉടമകളായ 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി വീതം 15 രൂപക്ക് ലഭ്യമാക്കും. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കുന്നത്. ആവശ്യാനുസരം പിന്നീട് അനുവദിക്കും. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന് 40 കോടി രൂപയും വകയിരുത്തുന്നുണ്ട്. കൊവിഡ് കാലത്ത് ഇതുവരേയും 5.5 കോടിഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധക റേഷന്‍ വിതരണം ചെയ്തു.’ തോമസ് ഐസക് പ്രഖ്യാപിച്ചു.
ഏപ്രില്‍ മുതല്‍ ക്ഷേമപെന്ഷന് 1600 ആയി ഉയര്‍ത്തുമെന്നതായിരുന്നു ധനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പ് വരുത്തും, കേരളത്തിലെ മുഴുവന്‍ വീടുകളിലും ഇന്റനെറ്റ് ലഭ്യമാക്കുന്നതിനായി കെഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ആദ്യ നൂറ് ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ് വിതരണ പരിപാടി കൂടുതല്‍ വിപുലമാക്കും.
പട്ടിക ജാതി വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, അന്ത്യോദയ വീടുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പകുതി വിലക്ക് ലാപ്ടോപ് നല്‍കും. മറ്റ് ബിപില്‍ വിഭാഗങ്ങള്‍ക്ക് 25 % സബ്സിഡിയുണ്ടാവും. ബന്ധപ്പെട്ടവകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ചെലവ് വഹിക്കുക.
- TAGS:
- Budget 2021
- kerala budget