Top

സംസ്ഥാനത്ത് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം; നിര്‍ദ്ദേശം 10, +2 അധ്യാപകര്‍ക്ക്

തിരുവനന്തപുരം: ഡിസംബര്‍ 17 മുതല്‍ സംസ്ഥാനത്ത് അധ്യാപകര്‍ സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന നിലയിലാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ജനുവരിയോടെ വിദ്യാര്‍ത്ഥികളെ എത്തിക്കേണ്ടുന്ന രീതിയിലാണ് ക്രമീകരണം. ഡിസംബര്‍ 17 മുതലാണ് അമ്പത് ശതമാനം ക്രമീകരണത്തില്‍ അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നിര്‍ണയിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കും. […]

25 Nov 2020 3:56 AM GMT

സംസ്ഥാനത്ത് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം; നിര്‍ദ്ദേശം 10, +2 അധ്യാപകര്‍ക്ക്
X

തിരുവനന്തപുരം: ഡിസംബര്‍ 17 മുതല്‍ സംസ്ഥാനത്ത് അധ്യാപകര്‍ സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന നിലയിലാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം.

വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ജനുവരിയോടെ വിദ്യാര്‍ത്ഥികളെ എത്തിക്കേണ്ടുന്ന രീതിയിലാണ് ക്രമീകരണം.

ഡിസംബര്‍ 17 മുതലാണ് അമ്പത് ശതമാനം ക്രമീകരണത്തില്‍ അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നിര്‍ണയിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കും.

നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന്റേത് ജനുവരി 15ന് മുമ്പും പ്ലസ് ടുവിന്റേത് ജനുവരി 30ന് മുമ്പും പൂര്‍ത്തിയാക്കണം. അതിന് ശേഷം സ്‌കൂളുകളില്‍ വെച്ച് റിവിഷന്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അതിന് ശേഷം നടക്കും. ഇതിലേക്കുള്ള തയ്യാറെടുപ്പുകളടക്കം നടത്താനാണ് അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

Popular Stories

    Next Story